ഗുവാഹത്തി: ഖേത്രി മേഖലയിൽ നിന്നും ബംഗ്ലാദേശിലേക്ക് കന്നുകാലികളെ കടത്താൻ ശ്രമിച്ച രണ്ട് പേരെ അസം പൊലീസ് അറസ്റ്റ് ചെയ്തു. ഈസ്റ്റ് ഗുവാഹത്തിയിലെ ഖേത്രിയിൽ നിന്നും കന്നുകാലികളെ ട്രക്കിൽ കടത്താൻ ശ്രമിക്കുമ്പോളാണ് പൊലീസ് ഇവരെ പിടികൂടിയത്. ബംഗ്ലാദേശികളാണ് കന്നുകാലി കടത്തിന് പിന്നിലെന്ന് സേന അറിയിച്ചു.

ഗുവഹാത്തിയുടെ അയൽ സംസ്ഥാനമായ മേഖാലയിലേക്ക് 29 കന്നുകാലികളെ ആണ് ഇവർ കടത്താൻ ശ്രമിച്ചത്. ഇവിടെ നിന്നും ബംഗ്‌ളാദേശിലേക്ക് കടത്താനായിരുന്നു നീക്കം. ഈ പ്രദേശങ്ങൾ നിന്നും നിരവധി തവണയായി ഇത്തരം സംഭവങ്ങൾ നടക്കുന്നു എന്ന് പ്രദേശവാസികളും പൊലീസും പറഞ്ഞു. അടുത്തിടെ ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയിൽ നിന്നും 85 കന്നുകാലികളെ കടത്താൻ ശ്രമിച്ചെങ്കിലും സുരക്ഷാ സേന ഇവയെ പിടികൂടിയിരുന്നു.

രാജ്യാതിർത്തിയിൽ നിന്നും കന്നുകാലികളെ കടത്തിക്കൊണ്ടു പോകാൻ നിരവധി തവണ ഇവർ ശ്രമിച്ചിട്ടുണ്ട്. ബംഗ്‌ളാദേശികൾ നിരന്തരം ഈ പ്രദേശങ്ങളിൽ അക്രമം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നും സുരക്ഷ ഉദ്യോഗസ്ഥർ പറയുന്നു.