- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണാടകയിൽ കാട്ടാനയുടെ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു; മരണമടഞ്ഞത് വയനാട് സ്വദേശി; നഷ്ടപരിഹാരം തേടി നാട്ടുകാരുടെ ഉപരോധം
ബെംഗളൂരു: എച്ച്.ഡി കോട്ടയിൽ കാട്ടാനയുടെ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. വയനാട് മുട്ടിൽ പാലക്കുന്ന് കോളനിയിലെ ബാലനാണ് മരിച്ചത്. അർഹമായ നഷ്ട പരിഹാരം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ റോഡ് ഉപരോധിച്ചു.
ഇന്ന് രാവിലെ 7.30ഓടെ മൈസൂർ ജില്ലയിലെ എച്ച്.ഡി കോട്ട എടയാളയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. പ്രദേശത്ത് ഇഞ്ചികൃഷി ചെയ്യുന്ന വയനാട് മീനങ്ങാടി സ്വദേശി മനോജിന്റെ തൊഴിലാളിയായിരുന്നു വയനാട് മുട്ടിൽ സ്വദേശിയായ ബാലൻ.
ഇഞ്ചിത്തോട്ടത്തിലെ ഷെഡിന് പുറത്ത് നിന്നിരുന്ന അറുപതുകാരനു നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. സഹ തൊഴിലാളികൾ ഷെഡിനകത്തായതിനാൽ രക്ഷപ്പെട്ടു. ബാലന്റെ കുടുംബത്തിന് അർഹമായ നഷ്ട പരിഹാരം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ മൃതദേഹവുമായി റോഡ് ഉപരോധിച്ചത് നേരിയ സംഘർഷത്തിന് ഇടയാക്കി.
നാഗർഹോള വന്യജീവി സങ്കേതത്തോടെ ചേർന്നാണ് കാട്ടാനയുടെ ആക്രമണം നടന്ന കൃഷിയിടം.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്