- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാരാജാസ് കോളേജിൽ ഉയർന്ന ബാനർ ഹൈബി ഈഡനുള്ള രാഷ്ട്രീയ മറുപടി; കെ എസ് യു പൈങ്കിളിവത്കരിച്ചുവെന്നും പി എം ആർഷോ
കൊച്ചി: എസ്എഫ്‌ഐയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ഹൈബി ഈഡൻ എംപിക്കുള്ള രാഷ്ട്രീയ മറുപടിയാണ് മഹാരാജാസ് കോളേജിൽ ഉയർന്ന ബാനറെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. എസ്എഫ്‌ഐ ബാനറിനെതിരെ കെ എസ് യു ബാനർ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആർഷോയുടെ ഫേസ്‌ബുക്ക് കുറിപ്പ്.
എസ് എഫ് ഐയുടെ ബാനറിനെ കെ എസ് യു നേരിട്ടത് ഇന്ദിരയേയും ഈഡനേയും ജനഹൃദയങ്ങളിൽ കുടിയിരുത്തിക്കൊണ്ട് പൈങ്കിളി വൽക്കരിച്ചാണ്. ജനഹൃദയങ്ങളിലുള്ളത് ഇന്ദിരയുടെ അടിയന്തരാവസ്ഥകാലത്തെ ഫാഷിസമാണെന്നും ആർഷോ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു.
പഴയ ഇന്ദിരാ കോൺഗ്രസുകാർ അടിയന്തരാവസ്ഥ കാലത്ത് വിളിച്ച അതെ കുപ്രസിദ്ധമായ മുദ്രാവാക്യമാണ് കെ എസ് യുവിന്റെ പുതിയ ബാനറിലുള്ളതെന്നും ആർഷോ വിമർശിച്ചു. 'വർഗീയതയും കമ്മ്യൂണിസവും ഒരുമിച്ച് ശ്രമിച്ചിട്ടും ഇന്ത്യ പറഞ്ഞത് ഇന്ത്യ ഈസ് ഇന്ദിര, ഇന്ദിര ഈസ് ഇന്ത്യ' എന്നാണ് കെ എസ് യു സ്ഥാപിച്ച പുതിയ ബാനറിൽ പറയുന്നത്.
കെ എസ് യുവിന്റെ കഠാരയുടെ രാഷ്ട്രീയത്തിന് മുന്നിൽ പിടഞ്ഞു വീണത് അനേകം എസ്എഫ്‌ഐ രക്തസാക്ഷികളാണെന്നും ആർഷോ ആരോപിച്ചു. പ്രതിപക്ഷ ശബ്ദത്തെ ഒന്നടങ്കം തടവിലിട്ടും, തെരുവിലിട്ടും കൊന്ന് കൂട്ടിയ ആ ഇന്ദിരാ ഭരണത്തോട് ക്യാമ്പസിലും തെരുവിലും നേരിട്ട് പൊരുതി ജനാധിപത്യ ശബ്ദമുയർത്തി കൊണ്ടാണ് എസ്എഫ്‌ഐ വളർന്ന് വന്നത്. അന്ന് പോലും സംഘടനയെ നിരോധിക്കാൻ ഇന്ദിരക്ക് കഴിഞ്ഞിട്ടില്ലെന്നും ആർഷോ കുറിപ്പിൽ പറയുന്നു.