കണ്ണൂർ: തളിപ്പറമ്പിൽ കഞ്ചാവുമായി യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിൽ. തളിപ്പറമ്പ് എക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റിവ് ഓഫീസർ എം ബി അഷറഫും സംഘവും ചേർന്ന് ചുഴലി ഭാഗങ്ങളിൽ നടത്തിയ പെട്രോളിങ്ങിൽ നെല്ലിക്കുന്നിൽ വച്ചാണ് കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് ചുഴലി സ്വദേശിയായ റിട്ടോ എന്ന പേരിൽ അറിയപ്പെടുന്ന ടി സെബാസ്റ്റ്യൻ (30) പിടിയിലായത്.

പിടിയിലായ സെബാസ്റ്റിനെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ ഉത്സവ സീസൺ ചൂതാട്ടം നടത്തിയാണ് ഇയാൾ ഉപജീവനം മാർഗം കണ്ടെത്തിയത് എന്നുള്ള വിവരമാണ് ലഭിച്ചത് എന്ന് എക്‌സൈസ് പറയുന്നു. ഉത്സവ സീസൺ കഴിഞ്ഞാൽ വരുമാനം നിൽക്കുമ്പോൾ ഇയാൾ കഞ്ചാവ് കച്ചവടം നടത്തി ഉപജീവനമാർഗം കണ്ടെത്തും. ഇത് ഇയാൾ എത്രയോ കാലമായി തുടർന്നുവരുന്ന തൊഴിൽ രീതിയാണ് എന്നും എക്‌സൈസ് പറഞ്ഞു.

ഇയാൾക്ക് സ്ഥിരമായി കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന ആളുമായി വില്പന ചെയ്തവരെ കുറിച്ചും കൃത്യമായ അന്വേഷണം നടത്തുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്ത സംഘത്തിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ ശരത്, കെ വി ഷൈജു, പി ആർ വിനീത്, ഡ്രൈവർ പി വി അജിത്ത് എന്നിവരും ഉണ്ടായിരുന്നു. ജില്ലയിൽ കഞ്ചാവ് കച്ചവടം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇത് തടയുവാൻ കൂടുതൽ പെട്രോളിങ്ങും അന്വേഷണവും നടത്തും.