തിരുവനന്തപുരം: രാജ്യം മുഴുവൻ ദേശീയ പതാക ഉയർത്തി എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ തലസ്ഥാനത്തെ രക്തസാക്ഷി മണ്ഡപത്തിൽ പതാക ഉയർത്താത്തതിനെ വിമർശിച്ച് ബിജെപി വക്താവ് സന്ദീവ് വാചസ്പതി.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഹർ ഘർ തിരംഗ ക്യാംപെയിനിൽ രാജ്യം ഒന്നാകെ പങ്കുചേരുകയാണ്. രാഷ്ട്രീയ- സാമുഹിക- സാംസ്‌കാരിക നേതാക്കൾ ഉൾപ്പെടെയുള്ളവർ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യത്തിന്റെ വജ്രജൂബിലി കൊണ്ടാടുന്നു. എന്നാൽ കേരളത്തിൽ ചിലയിടങ്ങളിൽ ഈ ആഘോഷത്തോട് പുറംതിരിഞ്ഞു നിൽക്കുന്ന കാഴ്ചകളെയാണ് ഫേസ്‌ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടുന്നത്.

സ്വാതന്ത്ര്യത്തിന് വേണ്ടി ബലിദാനം ചെയ്ത ധീര ദേശാഭിമാനികളുടെ ഓർമ്മയ്ക്കായി ആദ്യ രാഷ്ട്രപതി ഉദ്ഘാടനം ചെയ്തതാണ് പാളയത്തുള്ള രക്തസാക്ഷി മണ്ഡപം. ഇവിടെ ദേശീയ പതാക ഉയർത്തേണ്ട എന്ന തീരുമാനം കൈക്കൊണ്ട 'ആ സാറിന് ' വേണ്ടി കൂടിയാണ് ലക്ഷക്കണക്കിന് പേർ ജീവത്യാഗം ചെയ്തത് എന്ന് മറക്കരുത്.

രാജ്യ തീരുമാനത്തിന് എതിരെ പ്രവർത്തിച്ചത് ആരാണെന്ന് അറിയാൻ ഓരോ പൗരനും അവകാശമുണ്ട്. ഇതേ പറ്റി അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണം. കുറ്റക്കാർക്കെതിരെ നടപടിയും സ്വീകരിക്കണമെന്ന് സന്ദീപ് ഫേസ്‌ബുക്കിലൂടെ ആവശ്യപ്പെട്ടു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

കാട്ടുകോഴിക്കെന്ത് സംക്രാന്തി?

രാജ്യം മുഴുവൻ ദേശീയ പതാക ഉയർത്തി എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ തലസ്ഥാനത്തെ രക്തസാക്ഷി മണ്ഡപത്തിന്റെ അവസ്ഥയാണിത്. സ്വാതന്ത്ര്യത്തിന് വേണ്ടി ബലിദാനം ചെയ്ത ധീര ദേശാഭിമാനികളുടെ ഓർമ്മയ്ക്കായി ആദ്യ രാഷ്ട്രപതി ഉദ്ഘാടനം ചെയ്തതാണ് പാളയത്തുള്ള രക്തസാക്ഷി മണ്ഡപം. ഇവിടെ ദേശീയ പതാക ഉയർത്തേണ്ട എന്ന തീരുമാനം കൈക്കൊണ്ട 'ആ സാറിന് ' വേണ്ടി കൂടിയാണ് ലക്ഷക്കണക്കിന് പേർ ജീവത്യാഗം ചെയ്തത് എന്ന് മറക്കരുത്. രാജ്യ തീരുമാനത്തിന് എതിരെ പ്രവർത്തിച്ചത് ആരാണെന്ന് അറിയാൻ ഓരോ പൗരനും അവകാശമുണ്ട്. ഇതേ പറ്റി അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണം. കുറ്റക്കാർക്കെതിരെ നടപടിയും സ്വീകരിക്കണം.