- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹർ ഘർ തിരംഗ റാലിക്കിടയിലേക്ക് പശു ഓടിക്കയറി; ഗുജറാത്ത് മുൻ ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിന് കാലിന് പരിക്ക്
അഹമ്മദാബാദ്: മുൻ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിന് പശുവിന്റെ ആക്രമണത്തിൽ പരിക്കേറ്റു. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി നടന്ന ഹർ ഘർ തിരംഗ റാലിയിൽ പങ്കെടുത്തുകൊണ്ടിരിക്കെയായിരുന്നു പശുവിന്റെ ആക്രമണം. തെരുവിൽ അലഞ്ഞുതിരിയുന്ന പശു റാലിയിലേക്ക് ഓടിക്കയറുകയായിരുന്നു. ഗുജറാത്തിലെ മെഹ്‌സന ജില്ലയിലായിരുന്നു സംഭവം.
റാലിക്കിടെ തെരുവ് പശു ആൾക്കൂട്ടത്തിനിടയിലേക്ക് കുതിച്ചെത്തുകയായിരുന്നു. പശുവിന്റെ ആക്രമണത്തിൽ നിതിൻ പട്ടേൽ അടക്കം അഞ്ചോളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. നിതിൻ പട്ടേലിന്റെ കാലിനാണ് പരിക്കേറ്റത്. തുടർന്ന് പ്രഥമ ശുശ്രൂഷ നൽകി അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു.
Next Story