- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിസിനസ് സംരഭത്തിന് സഹായം വാഗ്ദാനം ചെയ്തു; സിനിമാപ്രവർത്തകയെ ചർച്ചയ്ക്കെന്ന പേരിൽ ഹോട്ടൽമുറിയിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു; യുവതിയുടെ പരാതിയിൽ തമിഴ്നാട് വ്യവസായിക്കായി തിരച്ചിൽ ഊർജിതം
ബെംഗളൂരു: ബിസിനസ് ആവശ്യത്തിന് സാമ്പത്തിക നിക്ഷപം നടത്താമെന്ന് വാഗ്ദാനം ചെയ്ത് സിനിമയിൽ ടെക്നീഷ്യനായി ജോലി ചെയ്യുന്ന യുവതിയെ ഹോട്ടൽമുറിയിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്ന് പരാതി. തമിഴ്നാട് സ്വദേശിയായ വ്യവസായിക്കെതിരെ 35 വയസ്സുകാരിയായ യുവതിയാണ് ബെംഗളൂരു കുബോൺ പാർക്ക് പൊലീസ് സ്റ്റേഷനിൽ പീഡനപരാതി നൽകിയത്.
യുവതിയുടെ പരാതിയിൽ തമിഴ്നാട് സ്വദേശിയായ വ്യവസായിക്ക് വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി. സോഫ്റ്റ്വെയർ എൻജിനീയറായ 35 വയസ്സുകാരിയായ യുവതിയാണ് ബെംഗളൂരു കബൺ പാർക്ക് പൊലീസിൽ പീഡനപരാതി നൽകിയത്. ബിസിനസ് ആവശ്യത്തിനെന്ന പേരിൽ പഞ്ചനക്ഷത്ര ഹോട്ടൽമുറിയിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.
തമിഴ്നാട് സ്വദേശിയായ വ്യവസായിയും യുവതിയും പരിചയക്കാരായിരുന്നു. ഓഗസ്റ്റ് ആറിന് ഒരു സോഫ്റ്റ്വെയർ വികസിപ്പിക്കുന്നതിന്റെ ചർച്ചകൾക്കെന്ന പേരിൽ ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടൽമുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു. ഓഗസ്റ്റ് പത്തിനാണ് യുവതി ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകുന്നത്.
സോഫ്റ്റ്വെയർ എൻജിനീയറായ യുവതി ഇപ്പോൾ സിനിമയിൽ ടെക്നീഷ്യനായി ജോലി ചെയ്യുകയാണെന്ന് പൊലീസ് പറഞ്ഞു. കൂടാതെ സ്വന്തമായി ഒരു സോഫ്റ്റ്വെയർ നിർമ്മിക്കുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനായുള്ള സാമ്പത്തിക സഹായത്തിനായാണ് യുവതി വ്യവസായിയെ സമീപിച്ചതെന്നാണ് വിവരം. സാഹചര്യം മുതലെടുത്ത വ്യവസായി, ബലമായി കടന്നുപിടിക്കുകയും പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.
ബിസിനസ് സംരംഭത്തിന് പൂർണ പിന്തുണ വാഗ്ദാനം ചെയ്ത വ്യവസായി, മറ്റു കാര്യങ്ങൾ സംസാരിക്കുന്നതിനാണ് ഓഗസ്റ്റ് 6ന് ഹോട്ടലിലേക്ക് ക്ഷണിച്ചത്. മുൻപരിചയമുള്ളതിനാൽ യാതൊരു സംശയവുമില്ലാതെയാണ് ഹോട്ടലിലെത്തിയതെന്ന് യുവതി പറയുന്നു. എന്നാൽ സാഹചര്യം മുതലെടുത്ത വ്യവസായി, ബലമായി കടന്നുപിടിക്കുകയും പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.
സംഭവശേഷം കടുത്ത ആഘാതത്തിലായിരുന്ന യുവതി, നാല് ദിവസത്തിനുശേഷമാണ് പൊലീസിൽ ഇത് സംബന്ധിച്ച് പരാതി നൽകിയത്. യുവതിയുടെ പരാതിയിൽ ഐപിസി 376 പ്രകാരം വ്യവസായിക്കെതിരേ കേസെടുത്ത പൊലീസ് അന്വേഷണം ശക്തമാക്കിയതായും അറിയിച്ചു. സംഭവത്തിന് പിന്നാലെ തമിഴ്നാട്ടിലേക്ക് കടന്നുകളഞ്ഞ വ്യവസായിയെ പിടികൂടാൻ ബെംഗളൂരു കബൺ പാർക്ക് പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്