- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇനി ലക്ഷ്യം ഒളിമ്പിക്സ് സ്വർണം; പ്രധാനമന്ത്രിയുടെ പിന്തുണ ഏറെ ആവേശകരം: പി വി സിന്ധു
മുംബൈ: ഒളിമ്പിക്സ് സ്വർണം രാജ്യത്തിന് നേടിക്കൊടുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ബാഡ്മിന്റൺ താരം പി.വി സിന്ധു. പ്രധാനമന്ത്രി നരേന്ദ്ര മോദി കായികരംഗത്തിന് നൽകുന്ന പിന്തുണ ഏറെ ആവേശവും പ്രചോദനവുമാണെന്ന് സിന്ധു പറഞ്ഞു.
വിദേശപരിശീലകനും കൊറിയൻ മുൻ താരവുമായ പാർക്കിന്റെത് നിർണ്ണായക സഹായമാണെന്ന് സിന്ധു പറഞ്ഞു. ലോകതാരങ്ങളിൽ എല്ലാവരുമായി സ്ഥിരം മത്സരിക്കുന്നതിനാൽ അതിനനുസരിച്ച് പരിശീലനത്തിൽ മാറ്റം വരുത്താറുണ്ട്. മത്സരിക്കാനിറങ്ങുന്ന ടൂർണ്ണമെന്റി നനുസരിച്ചും മാറ്റങ്ങളെ ഉൾക്കൊണ്ടാറുണ്ടെന്നും സിന്ധു പറഞ്ഞു.
കൊറിയൻ പരിശീലകനുമായുള്ള ബന്ധം ഏറെ രസകരവും പ്രേരണാദായകവുമാണെന്ന് പറഞ്ഞ സിന്ധു തന്റെ വിജയത്തിൽ പാർക് കാണിക്കുന്ന ആവേശം ഇന്ത്യ മുഴുവൻ ഏറ്റെടുത്തതിൽ സന്തോഷം പങ്കുവെച്ചു. താൻ പഠിപ്പിച്ച ജയ് ഹിന്ദ് എന്ന മുദ്രാവാക്യം കോമൺവെൽത്ത് വേദിയിൽ തനിക്കൊപ്പം പാർക്ക് മുഴക്കിയത് ജനങ്ങൾ ഏറ്റെടുത്തതിൽ സന്തോഷമുണ്ടെന്നും സിന്ധു പറഞ്ഞു.