- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഖത്തർ ലോകകപ്പ്: എയർ ഇന്ത്യ യുഎഇയിലേക്ക് കൂടുതൽ സർവീസുകൾ നടത്തും
ദുബായ്: ഖത്തറിൽ ലോകകപ്പ് ഫുട്ബോളിന് അരങ്ങൊരുങ്ങവെ രാജ്യത്തെ ഫുട്‌ബോൾ പ്രേമികൾക്ക് യാത്രാസൗകര്യം ഉറപ്പാക്കാൻ എയർ ഇന്ത്യ.
ലോകകപ്പ് വേളയിൽ യുഎഇയിലേക്ക് കൂടുതൽ വിമാന സർവീസ് നടത്താനാണ് എയർ ഇന്ത്യ പദ്ധതിയിടുന്നത്. ഖത്തർ ലോകകപ്പിനെത്തുന്ന നിരവധി ഫുട്ബോൾ ആരാധകർ ദുബൈ ഇടത്താവളമായി തെരഞ്ഞെടുക്കുമെന്ന കണക്കുകൂട്ടലിലാണ് എയർ ഇന്ത്യ സർവീസ് ഉയർത്താനൊരുങ്ങുന്നത്.
ദുബായിൽ നിന്ന് വിമാന മാർഗം ഒരു മണിക്കൂറിൽ ഖത്തറിലെത്താം. ലോകകപ്പ് ഫുട്ബോളിനായി 15 ലക്ഷം സന്ദർശകരെയാണ് ഖത്തർ പ്രതീക്ഷിക്കുന്നത്. ഒരേസമയം ഇത്രയേറെ പേർക്ക് താമസിക്കാനുള്ള സൗകര്യം ചെറിയ രാജ്യമായ ഖത്തറിലില്ല. അതിനാൽ ആരാധകർ ദുബായിൽ താമസിക്കാനും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം കൊൽക്കത്തയ്ക്കും ദുബായ്ക്കുമിടയിൽ ആഴ്ചയിൽ നാല് വിമാന സർവീസുകൾ നടത്താനും പദ്ധതിയുണ്ട്.
Next Story