- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീപ്പയ്ക്ക് മുകളിൽ കയറി നിന്ന് വീടിനു മുന്നിൽ പതാക കെട്ടി വയോധിക; ആനന്ദ് മഹീന്ദ്ര പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം മുഴുവനും നിരവധി പേർ വീടുകളിൽ ദേശീയപതാക ഉയർത്തി. ഇതിന്റെ ചിത്രങ്ങൾ പ്രമുഖരടക്കം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുു. എന്നാൽ വ്യവസായി ആനന്ദ് മഹീന്ദ്ര പങ്കുവച്ച ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. വീടിനു മുന്നിൽ ദേശീയപതാക ഉയർത്തുന്ന വയോധിക ദമ്പതികളുടെ ചിത്രമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
If you ever were wondering why such a fuss over Independence Day, just ask these two people. They will explain it better than any lecture can. Jai Hind. ???????? pic.twitter.com/t6Loy9vjkQ
- anand mahindra (@anandmahindra) August 14, 2022
ദേശസ്‌നേഹം നെഞ്ചിലേറ്റിയ വയോധികയായ ഒരു സ്ത്രീയുടെ വീഡിയോ ആണ് ആനന്ദ് മഹീന്ദ്ര പങ്കുവെച്ചത്. വയോധികയായ സ്ത്രീ വീപ്പയ്ക്കു മുകളിൽ കയറിനിന്ന് പതാക കെട്ടാൻ ശ്രമിക്കുന്നു. ഈ വീപ്പ താഴെനിന്ന് വയോധികൻ പിടിച്ചിട്ടുണ്ട്. വീപ്പയ്ക്കു സമീപം പച്ച നിറത്തിലുള്ള പ്ലാസ്റ്റിക് സ്റ്റൂളും കാണാം. വീപ്പയ്ക്കു മുകളിൽ കയറാൻ വയോധിക ഉപയോഗിച്ചതാകാം ഈ സ്റ്റൂൾ. എന്തായാലും ഈ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
'സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ എന്തിനാണ് ഇത്ര ബഹളം കൂട്ടുന്നതെന്ന് ഈ രണ്ടു പേരോട് ചോദിക്കൂ. ഏതൊരു അദ്ധ്യാപകനും പറഞ്ഞു മനസ്സിലാക്കി തരുന്നതിലും നന്നായി ഇവർ പറഞ്ഞു തരും. ജയ് ഹിന്ദ്' എന്ന കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര ഈ ചിത്രം പങ്കുവച്ചത്. ഈ ചിത്രം എവിടെനിന്നുള്ളതാണെന്നോ ഏതു ദിവസത്തെയാണെന്നോ വ്യക്തമല്ല. നിരവധി പേരാണ് ട്വീറ്റ് പങ്കുവച്ചത്.