കേരള എന്റർപ്രണേർസ് ക്ലബ്ബിന്റെ (കെ.ഇ.സി) ആഭിമുഖ്യത്തിൽ 76 ആം ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. രാജ്യത്തിനായി ജീവൻ വെടിഞ്ഞ ധീരഹൃദയരുടെ ത്യാഗങ്ങളെയും സമർപ്പണത്തെയും കെ.ഇ.സി അനുസ്മരിച്ചു. രാജ്യത്തിന്റെ ബഹുസ്വരതയുടെയും വിദേശ നയങ്ങളുടെയും പേരിൽ ഗൾഫ് രാജ്യങ്ങളിൽ അഭിമാനകരമായ മേൽ വിലാസമാണ് ഇന്ത്യൻ സമൂഹത്തിനുള്ളതെന്നും ഗൾഫ് രാജ്യങ്ങളുമായി വിശേഷിച്ച് ഖത്തറുമായി പതിറ്റാണ്ടുകളുടെ സൗഹൃദം വാണിജ്യ രംഗത്ത് വലിയ മുതൽക്കൂട്ടാണെന്നും ഇതിനു കോട്ടം തട്ടാതെ കൂടുതൽ ശോഭയോടെ സൂക്ഷിക്കാൻ കഴിയണമെന്നും കെ.ഇ.സി അഭിപ്രായപ്പെട്ടു.

കെ.ഇ.സി രക്ഷാധികാരി മുനീഷ് എ.സി ഉദ്ഘാടനം ചെയ്തു. കെ.ഇ.സി പ്രസിഡണ്ട് ഷരീഫ് ചിറക്കൽ അദ്ധ്യക്ഷത വഹിച്ചു. കെ. ഇ. സി വൈസ് ചെയർമാൻ മജീദ് അലി, സെക്രട്ടറി ഹാനി മങ്ങാട്ട്, ലോക കേരള സഭാ അംഗവും കെ.ഇ.സി എക്‌സിക്യൂട്ടീവ് മെമ്പറുമായ ഷൈനി കബീർ, അബ്ദു റസാഖ്, മൻസൂർ പുതിയ വീട്ടിൽ, ടി.എം കബീർ നിംഷീദ് കക്കൂ പറമ്പത്ത്, റബീഹ് സമാൻ തുടങ്ങിയവർ സംസാരിച്ചു.