- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ചക്കുവള്ളി മിഴി ഗ്രന്ഥശാലസ്വാതന്ത്ര്യ ദിന റാലിയും ചരിത്ര സെമിനാറും കവി അരങ്ങും ചക്കുവള്ളി ജംഗ്ഷനിൽ സംഘടിപ്പിച്ചു
കുന്നത്തൂർ: ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽസ്വാതന്ത്ര്യ ദിന റാലിയും ചരിത്ര സെമിനാറും കവി അരങ്ങും ചക്കുവള്ളി ജംഗ്ഷനിൽ സംഘടിപ്പിച്ചു. സ്വതന്ത്ര്യത്തിന്റെ വാതിൽ തുറന്ന പോരാട്ടങ്ങൾ എന്ന പേരിൽ സംഘടിപ്പിച്ച ചരിത്ര സെമിനാർ എഴുത്തുകാരനും പ്രഭാഷകനുമായ വി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ സമര ക്വിസ് മത്സര വിജയികൾക്ക് കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി.ബിനീഷ് സമ്മാനദാനം നിർവ്വഹിച്ചു. കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം അക്കരയിൽ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ, കിണറുവിള നാസർ, അഡ്വ.സി കെ വിജയാനന്ദ്, മൂലത്തറ നിസാം, ലത്തീഫ് പെരുംകുളം , അർത്തിയിൽ അൻസാരി,എന്നിവർ പ്രസംഗിച്ചു
മധു സി. ശൂരനാട്,ദീപിക രഘുനാഥ്, മനു ചക്കുവള്ളി,തിലകം വിജയൻ എന്നിവർ കവി അരങ്ങിലും പങ്കെടുത്തു.
ആസാദി കാ അമൃത് മഹോത്സവ്സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ' ആഘോഷങ്ങൾക്ക് മിഴി ഗ്രന്ഥശാലയിൽ തുടക്കമായി
ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽഗ്രന്ഥശാലയിലും, ഗ്രന്ഥശാല അംഗങ്ങളുടെ ഭവനങ്ങളിലും ദേശീയ പതാക ഉയർത്തി.ഗ്രന്ഥശാല 'അങ്കണത്തിൽ സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ ദേശിയ പതാക ഉയർത്തി. റിസാദ് ഷോളയാർ
റാഷീദ് പോരുവഴി സബീന ബൈജു, അഹ്‌സൻ ഹുസൈൻ, എസ്.സൻഹ ,മുഹമ്മദ് നിഹാൽ
എന്നിവർ പങ്കെടുത്തു.സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ ഓഗസ്റ്റ് 13 മുതൽ 15 വരെ നീണ്ട് നിൽക്കുന്ന വിവിധ പരിപാടികളാണ് ഗ്രന്ഥശാല സംഘടിപ്പിക്കുന്നത്. 13ന്
സ്വാതന്ത്ര്യ സമരചരിത്രത്തെ ആസ്പദമാക്കി എച്ച് എസ് യു പി തല വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം സംഘടിപ്പിച്ചു.
14 ന് വൈകിട്ട് 5 മണിക്ക് സ്വാതന്ത്ര്യ ദിന റാലിയും ചരിത്ര സെമിനാറും ചക്കുവള്ളി ജംഗ്ഷനിൽ നടക്കും. സ്വതന്ത്ര്യത്തിന്റെ വാതിൽ തുറന്ന പോരാട്ടങ്ങൾ എന്ന പേരിൽ സംഘടിപ്പിക്കുന്ന ചരിത്ര സെമിനാർ എഴുത്തുകാരനും പ്രഭാഷകനുമായ വി.വിജയകുമാർ ഉദ്ഘാടനം ചെയ്യും.15 ന് രാവിലെ സ്വാതന്ത്ര്യ ദിനസന്ദേശവും, കലാപരിപാടികളും, ഭരണഘടറ ആമുഖത്തിന്റെ പ്രകാശനവും നടക്കും. കുന്നത്തൂർ താലൂക്ക് വൈസ് പ്രസിഡന്റ് ബി.ബിനീഷ് ഉദ്ഘാടനം ചെയ്യും