- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഭാരത് ബോട്ട് ക്ലബ്ബ് പിക്‌നിക്കും ഇന്ത്യൻ സ്വാതന്ത്ര്യ ദിനവും സംയുക്തമായി ആഘോഷിച്ചു
ന്യൂയോർക്ക്: ന്യൂയോർക്കിലും പ്രാന്തപ്രദേശങ്ങളിലും വസിക്കുന്ന വള്ളം കളി പ്രേമികളായ മലയാളികളുടെ സംഘടനയായ 'ഭാരത് ബോട്ട് ക്ലബ്ബ്' പിക്‌നിക്കും ഇന്ത്യൻ സ്വാതന്ത്ര്യ ദിനവും സംയുക്തമായി ആഘോഷിച്ചു.
ഓഗസ്റ്റ് 13-ാം തിയ്യതി ശനിയാഴ്ച ന്യൂജേഴ്‌സിയിലുള്ള പാസ്സാക്ക് ബ്രൂക് കൗണ്ടി പാർക്കിൽ വച്ചായിരുന്നു വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചത്. കോവിഡ് മഹാമാരിമൂലം ഏതാനും വർഷങ്ങളായി ബോട്ട് ക്ലബ്ബിന്റെ പ്രവർത്തനം മന്ദഗതിയിലായിരുന്നു.
പ്രസിഡന്റ് വിശ്വനാഥൻ കുഞ്ഞുപിള്ള, സെക്രട്ടറി വിശാൽ വിജയൻ, ട്രഷറർ സജി താമരവേലിൽ, ട്രസ്റ്റീ ബോർഡ് ചെയർമാൻ ജയപ്രകാശ് നായർ, ക്യാപ്റ്റൻ മനോജ് ദാസ്, രാധാകൃഷ്ണൻ കുഞ്ഞുപിള്ള എന്നിവരാണ് പരിപാടികൾ നിയന്ത്രിച്ചത്.
ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ച് ഇന്ത്യൻ ദേശീയ പതാക ഉയർത്തി ക്ലബ്ബ് അംഗങ്ങളുടെ ആദരവും അഭിമാനവും പ്രകടിപ്പിച്ചു.
പിക്‌നിക്കിൽ നടന്ന കായിക മത്സരങ്ങളുടെ നിയന്ത്രണം സജി താമരവേലിലും രാധാകൃഷ്ണൻ കുഞ്ഞുപിള്ളയും ഏറ്റെടുത്തപ്പോൾ, വിഭവസമൃദ്ധമായ ഭക്ഷണ കലവറയുടെ ഉത്തരവാദിത്വം കോശി ചെറിയാന്റെയും വൈസ് പ്രസിഡന്റ് സാബു വർഗീസിന്റെയും കൈയിൽ ഭദ്രമായിരുന്നു.
മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചവർക്ക് ട്രസ്റ്റീ ബോർഡ് മെമ്പർ അജീഷ് നായർ സമ്മനദാനം നിർവ്വഹിച്ചു.