ദുബായ് : ഇന്ത്യയുടെ 75 ആമത് സ്വാതന്ത്ര്യ ദിനാഘോഷം-ആസാദി കാ അമൃത മഹോത്സവ-ത്തിന്റെ ഭാഗമായി മലബാർ പ്രവാസി (യു എ ഇ) യുടെ ആഭിമുഖ്യത്തില് സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം സമുചിതമായിആഘോഷിച്ചു. സ്വാതന്ത്ര്യ സമര ചരിത്രത്തിലെ രക്തസാക്ഷികളെയും ,ധീര സേനാനികളെ അനുസ്മരിച്ചു.

ചടങ്ങ് യു എ ഇ ഗ്ലോബൽ പീസ് ഫൗണ്ടേഷൻ അംബാസിഡർ ഹുസയ്ഫ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.ജനാധിപത്യ വ്യവസ്ഥിതിക്കും, സാഹോദര്യത്തിനും ഇന്ത്യ ലോകത്തിനു തന്നെ മാതൃക ആണെന്ന്അദ്ദേഹം പറഞ്ഞു. യു എ ഇ യുടെ രൂപീകരണത്തിനു മുമ്പും ശേഷവും ഇന്ത്യയുമായുള്ള ബന്ധംനിസ്തുലമാണെന്നും, ഇന്നും സുദൃഡമായി അതു തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നബാദ് അൽ ഇമാറാത് സി ഇ ഒ ഖാലിദ് നവാബ് മുഖ്യാതിഥിയായി പങ്കെടുത്തു.പഞ്ചാബ് സേവാ അസോസിയേഷൻ പ്രസിഡണ്ട് അമൻജീത് സിങ് മുഖ്യ പ്രഭാഷണം നടത്തി.നാനാത്വത്തിലുള്ള ഏകത്വമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ മുഖമുദ്രയെന്നുംഅത് കാത്ത് സൂക്ഷിക്കാൻ എല്ലാ ഭാരതീയരും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.എഴുത്തുകാരനും പ്രഭാഷകനുമായ ഇ കെ ദിനേശൻ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ബഹുസ്വരതയിലും,സമഭാവനയിലുമൂന്നിയ പൂർവകാല നേതാക്കളുടെ പ്രവർത്തനങ്ങളും, ദീർഘ വീക്ഷണവും അദ്ദേഹംഅനുസ്മരിച്ചു.

ലോക സമൂഹം രക്ത കലുഷിതവും, സമാധാന രഹിതവുമായ യുദ്ധാന്തരീക്ഷത്തില്നില്ക്കുമ്പോഴും, വർഗ-വര്ണ-വേഷ-ഭാഷാ വിവേചനമില്ലാതെ സാഹോദര്യവും സഹിഷ്ണുതയും ഇന്നുംകാത്തു സൂക്ഷിക്കുന്ന ഏക രാജ്യം ഇന്ത്യയാണെന്നും,അതിനു ഹേതുവായത് നമ്മുടെ മഹത്തായ ഇന്ത്യൻസ്വാതന്ത്ര്യ സമര ചരിത്രമാണെന്നും, അത് നിലനിർത്തേണ്ടത് ഓരോ ഇന്ത്യൻ പൗരന്റെയും കടമയാണെന്നുംഅദ്ദേഹം പറഞ്ഞു.

മലബാർ പ്രവാസി, യു എ ഇ പ്രസിഡണ്ട് ജമീൽ ലത്തീഫ് അധ്യക്ഷത വഹിച്ചു.മോഹൻ എസ് വെങ്കിട്ട്, അറ്റ്‌ലസ് രാമചന്ദ്രൻ, ഇ പി ജോൺസൺ, രാജു മേനോൻ, മുസ്തഫ തീരൂർ ,ശരീഫ് കാരശ്ശേരി, പോൾ ടി ജോസഫ് ,ബി എ നാസർ , ഡോ.ഹാരിസ് വടകര, പുന്നക്കൻ മുഹമ്മദ് അലി,രാജൻ കൊളാവിപാലം, ഹാരിസ് കോസ്‌മോസ്, ഷീല പോൾ, അയൂബ് ഫെറോക് , റാഷിദ് കിഴക്കയിൽ,ശങ്കർ , സുനിൽ പയ്യോളി, ഫനാസ് തലശ്ശേരി, എന്നിവർ സംസാരിച്ചു.ജനറൽ സിക്രടറി അഡ്വ. പി.മുഹമ്മദ് സാജിദ് സ്വാഗതവും ട്രഷറർ മുഹമ്മദ് അലി നന്ദിയും പറഞ്ഞു.ചടങ്ങിനു ശേഷം ദേശീയ ഐക്യ ദാർഢ്യ പ്രതിജ്ഞയെടുത്തു. തുടർന്ന് ദേശീയഗാനമാലപിച്ചു.

യാസിർ ഹമീദ്, സതീഷ് , സലാം, അസീസ് തോലേരി, മൊയ്ദു, നൗഷാദ്, അഷ്റഫ് ടി.പി., ജിജു യു എസ് ,ചന്ദ്രൻ കൊയിലാണ്ടി, ഫിറോസ് പയ്യോളി , രഞ്ജിത്ത്, അസീസ് വടകര, സാജിദ് പുറത്തൂട്, എസ.പി.മഹമൂദ്,ഇഖ്ബാൽ, മാമുക്കോയ, നൗഫൽ, ഷമീന, ഷീജ, തുടങ്ങിയവർ പരിപാടിക്കു നേത്രത്വം നല്കി .