- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ചുംബനരംഗങ്ങളുൾപ്പെടെയുള്ള ഇന്റിമേറ്റ് രംഗങ്ങളിൽ ബോഡി ഡബിളില്ല; കൃത്യമായി ശമ്പളംകിട്ടിയ സിനിമ ഹോളി വൂണ്ട് ആണ്'; പ്രതികരിച്ച് ജാനകി സുധീർ
തിരുവനന്തപുരം: ഹോളിവൂണ്ട് കണ്ടിട്ട് എല്ലാവരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ചുംബനരംഗങ്ങളുൾപ്പെടെയുള്ള ഇന്റിമേറ്റ് രംഗങ്ങളിൽ ബോഡി ഡബിളൊന്നും ചെയ്തിരുന്നില്ലെന്നും നടി ജാനകി സുധീർ.ഹോളിവൂണ്ടിലെ പ്രധാനകഥാപാത്രം ചെയ്യാൻ താത്പര്യമുണ്ടെന്ന് അങ്ങോട്ട് പറയുകയായിരുന്നുവെന്നും അവർ പറഞ്ഞു.
ഇതുവരെ ചെയ്തതിൽ കൃത്യമായി ശമ്പളംകിട്ടിയ സിനിമ ഹോളി വൂണ്ട് ആണെന്നും ജാനകി സുധീർ പറഞ്ഞു. ട്രെയിലർ കണ്ടിട്ട് ഇതിൽ എന്തൊക്കെയോ ഉണ്ടെന്ന് പ്രതീക്ഷിച്ച് പോയവരെയെല്ലാം സിനിമ നിരാശപ്പെടുത്തി. സിനിമയ്ക്ക് ആവശ്യമായ രീതിയിലേ അത്തരം രംഗങ്ങളുൾപ്പെടുത്തിയിട്ടുള്ളൂ എന്ന് നേരത്തെ ചില ഇന്റർവ്യൂകളിൽ പറഞ്ഞിരുന്നു. അത് മനസിൽ വെച്ചുപോയവരെല്ലാം സിനിമയെ ഉൾക്കൊണ്ടുവെന്നും ജാനകി സുധീർ പറഞ്ഞു.
'ബോൾഡ് എന്ന് വിശേഷണമുള്ള ഫോട്ടോഷൂട്ട് നടത്തിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഫോട്ടോയ്ക്ക് വരുന്ന കമന്റുകൾ ശ്രദ്ധിക്കാറില്ല. കാണുമ്പോഴല്ലേ വിഷമമുണ്ടാകൂ. പിന്നെ എവിടെയോ കിടക്കുന്ന ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ എനിക്കെന്താ. ഹോളിവൂണ്ട് കണ്ടിട്ട് എല്ലാവരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ചുംബനരംഗങ്ങളുൾപ്പെടെയുള്ള ഇന്റിമേറ്റ് രംഗങ്ങളിൽ ബോഡി ഡബിളൊന്നും ചെയ്തിരുന്നില്ല.' ജാനകി സുധീർ പറഞ്ഞു
ബാല്യം മുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെ മുന്നേറുന്ന ചിത്രമാണ് ഹോളി വൂണ്ട്. പോൾ വിക്ലിഫ് തിരക്കഥ ഒരുക്കിയ ചിത്രത്തിന് ഉണ്ണി മടവൂരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ സംഗീതം ഒരുക്കിയ റോണി റാഫേലാണ് ഈ ചിത്രത്തിന്റെ സംഗീതസംവിധാനം.