- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി റെയിൽവേ ജീവനക്കാരി ഗാർഡ് ഡ്യൂട്ടിക്കിടെ ട്രാക്കിലേക്കു തെറിച്ചുവീണ് മരിച്ച നിലയിൽ
ചെന്നൈ: ട്രെയിനിലെ ഗാർഡ് ഡ്യൂട്ടി ചെയ്യുന്നതിനിടെ മലയാളി റെയിൽവേ ഉദ്യോഗസ്ഥ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. യുവതിയെ ട്രാക്കിലേക്കു തെറിച്ചു വീണു മരിച്ച നിലയിലാണ് കണ്ടെത്തിയത്. പാലക്കാട് കൊടുന്തിരപ്പുള്ളി പാണപ്പറമ്പ് അഷ്ടപദിയിൽ ബി.മിനിമോളെയാണു (38) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം.
ഗുവാഹത്തി-ബെംഗളൂരു സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസിലെ അവസാന എസ്എൽആർ കോച്ചിൽ ഡ്യൂട്ടിയിലായിരുന്നു മിനിമോൾ. രണ്ടു സ്റ്റേഷനുകളിൽ ഗാർഡിന്റെ സിഗ്‌നൽ ലഭിക്കാത്തതിനെ തുടർന്നു ലോക്കോ പൈലറ്റ് പച്ചക്കുപ്പം സ്റ്റേഷനിൽ ട്രെയിൻ നിർത്തിയ ശേഷം റെയിൽവേ അധികൃതരെ വിവരം അറിയിച്ചു.
ഇതിനിടെ റെയിൽവേ കീമാൻ ഗൗതം കുമാറാണു മിനിമോളെ ട്രാക്കിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഭർത്താവ്: കെ.ശിവദാസ്, മക്കൾ: മാളവിക, ദീപിക
Next Story