- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗദി അറേബ്യയിൽ ചെറുവിമാനം തകർന്നുവീണു; പൈലറ്റ് മരിച്ചു
റിയാദ്: സൗദി അറേബ്യയിൽ ചെറുവിമാനം തകർന്നുവീണ് പൈലറ്റ് മരിച്ചു. തുമാമ എയർപോർട്ടിൽ നിന്ന് പറന്നുയർന്ന ഉടൻ വിമാനം തകർന്നു വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. റിയാദിന് സമീപം തുമാമയിൽ ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം.
'ചൊവ്വാഴ്ച രാവിലെ തുമാമ എയർപോർട്ടിൽ നിന്ന് പറന്നുയർന്ന ചെറുവിമാനം തകർന്നു വീണെന്നും പൈലറ്റ് മരണപ്പെട്ടതായും' സൗദി ഏവിയേഷൻ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു. വിമാനത്തിൽ പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. അപകടത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്തുന്നതിനുള്ള അന്വേഷണം നടത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും സൗദി ഏവിയേഷൻ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അറിയിച്ചു.
റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 29 കിലോമീറ്റർ വടക്കാണ് തുമാമ വിമാനത്താവളം സ്ഥിതിചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ റൺവേകളിലൊന്നാണ് ഇവിടെയുള്ളത്. സൗദി ഏവിയേഷൻ ക്ലബ്ബിന്റെ വിവിധ പ്രവർത്തനങ്ങൾക്കായായി ഉപയോഗിക്കുന്ന വിമാനത്താവളമാണിതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.