പട്ന: ബിഹാറിൽ മന്ത്രിസഭ വികസനത്തിൽ ജെഡിയുവിനുള്ളിൽ അതൃപ്തി പുകയുന്നു. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിൽ നിന്ന് അഞ്ച് എംഎൽഎമാർ വിട്ടുനിന്നു. മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാത്തതിനെ തുടർന്നാണ് ഇവർ മാറിനിന്നത് എന്നാണ് റിപ്പോർട്ട്.

മാറിനിന്ന അഞ്ച് എംഎൽഎമാരും ഭൂമിഹാർ വിഭാഗത്തിൽ നിന്നുള്ളവരാണ്. 31 അംഗ മന്ത്രിസഭയിൽ 11 അംഗങ്ങളാണ് ജെഡിയുവിൽ നിന്നുള്ളത്. 16പേർ ആർജെഡിയിൽ നിന്നാണ്. കോൺഗ്രസിന് രണ്ടും ഹിന്ദുസ്ഥാന് അവാമി മോർച്ചയ്ക്ക് ഒന്നും ഒരു സ്വതന്ത്രനും മന്ത്രിസഭയിലുണ്ട്. ഇടത് പാർട്ടികൾ മന്ത്രിസഭയിൽ അംഗമായില്ല.