- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എഎപി ഗുജറാത്തിൽ അധികാരത്തിലെത്തിയാൽ സൗജന്യ വിദ്യാഭ്യാസം നൽകും: കേജ്രിവാൾ
ന്യൂഡൽഹി: ഗുജറാത്തിൽ ആംആദ്മി പാർട്ടി അധികാരത്തിലെത്തിയാൽ സർക്കാർ സ്‌കൂളുകളിലെ എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യവും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസം നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ഗുജറാത്തിലെ കച്ച് ജില്ലയിലെ ഭുജിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
''ഗുജറാത്തിൽ ജനിച്ച എല്ലാവർക്കും സൗജന്യവും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസം ലഭിക്കും. ഞങ്ങൾ മികച്ച വിദ്യാഭ്യാസം സൗജന്യമായി നൽകും. നിലവിലുള്ള സർക്കാർ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തും. സംസ്ഥാനത്തുടനീളം പുതിയവ സ്ഥാപിക്കും. എല്ലാ സ്വകാര്യ സ്‌കൂളുകളിലെയും കണക്കുകൾ കൃത്യമായി പരിശോധിച്ച് ഡൽഹിയിൽ ചെയ്തതു പോലെ മാതാപിതാക്കളിൽനിന്ന് പിരിച്ചെടുത്ത അധിക പണം തിരികെ നൽകും. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അദ്ധ്യാപകർക്ക് തൊഴിൽ സുരക്ഷ ഉറപ്പാക്കും'' അദ്ദേഹം പറഞ്ഞു.
Gujarat को @ArvindKejriwal जी की Guarantee
- AAP (@AamAadmiParty) August 16, 2022
1⃣हर बच्चे को Free Quality Education
2⃣Delhi की तरह गुजरात में भी शानदार स्कूल
3⃣Pvt Schools का Audit,ज़्यादा वसूली पर Fees वापस
4⃣अनियमित Teachers नियमित होंगे
5⃣शिक्षकों को शिक्षण के अलावा और कोई Duty नहीं#KejriwalNiShikshaGuarantee pic.twitter.com/gzlCrzbfGf
വർഷാവസാനത്തോടെ നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഇതിനു മുൻപ് കേജ്രിവാൾ ഗുജറാത്ത് സന്ദർശിച്ചപ്പോൾ സ്ത്രീകൾ, ആദിവാസികൾ, വൈദ്യുതി, ജോലി, തൊഴിലില്ലായ്മ വേതനം എന്നിവയുമായി ബന്ധപ്പെട്ട് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചിരുന്നു.