- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂറ്റൻ രാജവെമ്പാലയെ വെറുംകൈകൊണ്ട് പിടിച്ച് യുവാവ്; കൊത്താനാഞ്ഞ പാമ്പിനെ നിമിഷ നേരം കൊണ്ട് വരുതിയിലാക്കിയും വിരുത് വീഡിയോ കാണാം
കൂറ്റൻ രാജവെമ്പാലയെ വെറുംകൈകൊണ്ട് പിടിച്ച് വരുതിയിലാക്കി യുവാവിന്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പിടിത്തത്തിനിടയിൽ യുവാവിന്റെ കൈയിൽ നിന്നും താഴേക്ക് വഴുതിവീണ പാമ്പിനെ വീണ്ടും പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ അതുകൊത്താനായയുന്നതും ദൃശ്യത്തിൽ കാണാം. പാമ്പുപിടുത്തത്തിൽ വൈദഗ്ധ്യം നേടിയ യുവാവ് പാമ്പിന്റെ ശ്രദ്ധതിരിച്ചാണ് ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടത്. കാണുന്നവരുടെ എല്ലാം നെഞ്ചിടിപ്പേറ്റുന്ന വീഡിയോയാണ് ഇത്.
ബിഗ് ക്യാറ്റ് നമീബിയ എന്ന ഇസ്റ്റഗ്രാം പേജിലൂടെയാണ് ഈ പാമ്പു പിടുത്തത്തിന്റെ ദൃശ്യം പുറത്ത് വന്നത്. നിരവധിയാളുകൾ ഇപ്പോൾത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു. അസാധാരണ വലുപ്പമുള്ള പാമ്പിനെയാണ് യുവാവ് കൈയിലെടുത്തിരിക്കുന്നത്. 20 വർഷം വരെയാണു രാജവെമ്പാലകളുടെ ശരാശരി ആയുസ്സ്. പ്രായപൂർത്തിയായ പാമ്പിന് 18 മുതൽ 20 കിലോ വരെ ഭാരമുണ്ടാകും. ഇതിനനുസരിച്ചു വിഷസഞ്ചിയും വലുതായിരിക്കും. ഇന്ത്യയിൽ കൂടുതൽ കാണപ്പെടുന്ന മൂർഖനും ശംഖുവരയനും പോലുള്ള പാമ്പുകളെ അപേക്ഷിച്ചു രാജവെമ്പാല വിഷത്തിന്റെ തീവ്രത കുറവാണ്. എന്നാൽ, മൂർഖൻ പാമ്പ് കടിച്ചാൽ 0.25 മില്ലിഗ്രാം വിഷം ശരീരത്തിൽ കയറുന്ന സ്ഥാനത്ത് രാജവെമ്പാലയുടെ ഒറ്റക്കടിയിൽ 5 മുതൽ 7 മില്ലിഗ്രാം വരെ വിഷം ശരീരത്തിലെത്തും. 20 പേരെ കൊല്ലാനുള്ള ശക്തിയുണ്ട് ഈ അളവ് വിഷത്തിന്. ഇതാണു രാജവെമ്പാലയെ കൂടുതൽ അപകടകാരിയാക്കുന്നത്
അതേസമയം, കടിക്കുമ്പോൾ മനഃപൂർവം വിഷം കയറ്റാതിരിക്കാനുള്ള കഴിവും (ഡ്രൈ ബൈറ്റ്) കുറച്ചു വിഷം മാത്രം കുത്തിവയ്ക്കാനുള്ള കഴിവും മറ്റു വിഷപ്പാമ്പുകളെപ്പോലെ രാജവെമ്പാലയ്ക്കുമുണ്ട്. രാജവെമ്പാലയുടെ കടിയേറ്റവരിൽ 40% പേരുടെ ശരീരത്ത് വിഷം കയറുന്നില്ലെന്നാണു കണക്ക്. ഇരയെ ദഹിപ്പിക്കാനാണു സാധാരണ വിഷം കുത്തിവയ്ക്കുന്നത്. തികച്ചും ശാന്ത സ്വഭാവമുള്ള രാജവെമ്പാല പൊതുവേ മനുഷ്യരെ ആക്രമിക്കാറില്ല. താൻ അപകടത്തിലാണെന്നു പാമ്പിനു തോന്നിയാൽ മാത്രമേ സാധാരണ ഗതിയിൽ ഉപദ്രവിക്കൂ.