ദോഹ: ഖത്തറിൽ നടക്കുന്ന ലോകക്കപ്പ് ഫുട്ബോൾ മാമാങ്കത്തിന്റെ കിക്കോഫിന് 100 ദിനങ്ങൾ മാത്രം ബാക്കി നിൽക്കേ ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം '100 ഡെയ്സ് ടു ഗോ' ആഘോഷ പരിപാടികളിൽ പങ്കാളികളായി.

കോർണിഷിൽ സ്ഥാപിച്ച കൗൺ ഡൗൺ ക്ലൊക്കിന് സമീപം 300 ലധികം സോഷ്യൽ ഫോറം പ്രവർത്തകർ ഒത്തുക്കൂടുകയും വലിയ ബോർഡുകൾ പ്രദർശിപ്പിച്ചുകൊണ്ട് പരമ്പരാഗത സംഗീതങ്ങളുടെ അകമ്പടിയോടെ ലോകകപ്പിനെ വരവേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വെകീട്ട് 4:30 മുതൽ തുടങ്ങിയ ആഘോഷ പരിപാടികൾ 6:30 വരെ തുടർന്നു. സോഷ്യൽ ഫോറം പ്രസിഡന്റ് അയ്യൂബ് ഉള്ളാൾ, സെക്രട്ടറി ഉസ്മാൻ മുഹമ്മദ്, കേരള സംസ്ഥാന പ്രസിഡന്റ് സഫർ അഹ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.