- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ പ്രവാസി വിഭാഗം 'ഐവൈസി ഇന്റർനാഷണൽ' എന്ന പേരിൽ നിലവിൽ വന്നു
മനാമ: ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ പ്രവാസി വിഭാഗം 'ഐവൈസി ഇന്റർനാഷണൽ' എന്ന പേരിൽ നിലവിൽ വന്നു. എഐസിസി സെക്രട്ടറി യാഷ് ചൗധരി ചെയർമാനായ സംഘടന യൂത്ത് കോൺഗ്രസ് ദേശീയ കമ്മറ്റിയുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുക. പ്രവാസികളായ യുവാക്കൾ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുക,യുവാക്കളെയും പ്രവാസികളെയും കോൺഗ്രസ് പാർട്ടിയിലേക്ക് ആകർഷിക്കുക ഇവയെല്ലാമാണ് പ്രധാന ലക്ഷ്യങ്ങൾ.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള കൗൺസിൽ ഓഫ് റെപ്രസെന്ററ്റീവ്‌സിനെ സംഘടന ഔദ്യോഗികമായി പ്രഖ്യാപിച്ചു.പ്രവർത്തന പരിചയം പരിശോധിച്ചും,അഭിമുഖ പരീക്ഷക്കും ശേഷമാണ് ഓരോ രാജ്യത്തെയും കൗൺസിൽ പ്രതിനിധികളെ തെരെഞ്ഞെടുത്തത്. ബഹറിനിൽ നിന്നും അനസ് റഹീം,ബേസിൽ നെല്ലിമറ്റം,മുഹമ്മദ് നിസാർ കുന്നംകുളത്തിങ്കൽ,റംഷാദ് അയിലക്കാട്, സൽമാനുൽ ഫാരിസ് എന്നിവരാണ് കൗൺസിൽ അംഗങ്ങൾ. ഇവരുടെ നേതൃത്വത്തിലാകും ഐവൈസി ഇന്റർനാഷണലിന്റെ ബഹ്റൈനിലെ പ്രവർത്തനങ്ങൾ ഏകോപിപ്പികയെന്ന് ചെയർമാൻ യാഷ് ചൗധരി അറിയിച്ചു