ഷിംല: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശിൽ അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് സൗജന്യവും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന വാഗ്ദാനവുമായി ആം ആദ്മി പാർട്ടി. സ്വകാര്യ സ്ഥാപനങ്ങളെ അനധികൃതമായി ഫീസ് വർധിപ്പിക്കാൻ അനുവദിക്കില്ലെന്നും എ.എ.പി വ്യക്തമാക്കി.

എല്ലാ സ്‌കൂളുകളും ഡൽഹി മാതൃകയിൽ മികച്ചതാക്കും. താൽകാലിക അദ്ധ്യാപകരെ സ്ഥിരപ്പെടുത്തുമെന്നും കൂടാതെ ഒഴിവുള്ള അദ്ധ്യാപക തസ്തികകൾ നികത്തുമെന്നും എ.എ.പി വ്യക്തമാക്കി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയുമാണ് ഷിംലയിൽ പ്രഖ്യാപനങ്ങൾ നടത്തിയത്.