- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അദ്ധ്യാപകന്റെ മർദനമേറ്റു ദലിത് ബാലന്റെ മരണം: കുടുംബത്തെ കാണാനെത്തിയ ചന്ദ്രശേഖർ ആസാദ് കസ്റ്റഡിയിൽ
ജോധ്പുർ: അദ്ധ്യാപകന്റെ മർദനമേറ്റു കൊല്ലപ്പെട്ട ദലിത് ബാലന്റെ കുടുംബത്തെ സന്ദർശിക്കാൻ പോകുന്നതിനിടെ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ജോധ്പുർ വിമാനത്താവളത്തിൽ വച്ച് കസ്റ്റഡിയിലെടുത്തു. രാജസ്ഥാനിലെ ജലോറിലേക്ക് പോകുന്നതിനിടെയാണ് ചന്ദ്രശേഖർ ആസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഉയർന്ന ജാതിക്കാർ ഉപയോഗിക്കുന്ന പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിന് ചായിൽ സിങ് (40) എന്ന അദ്ധ്യാപകന്റെ മർദനത്തിനിരയായ ഇന്ദ്രകുമാർ മേഘ്വാൽ (9) ആണ് മരിച്ചത്. ജൂലൈ 20നാണ് മർദനമേറ്റത്. അഹമ്മദാബാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി ഓഗസ്റ്റ് 15ന് മരിച്ചു. അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്യുകയും കൊലപാതക കുറ്റം ചുമത്തുകയും ചെയ്തിരുന്നു.
Next Story