- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങൾക്ക് ഐഫോണോ ഐപാഡോ ഉണ്ടോ ? എങ്കിൽ പുതിയ സോഫ്റ്റ്‌വെയർ അപ്ഡേഷൻ ഒരു ദിവസം പോലും വൈകരുത്; ആപ്പിൾ ഉത്പന്നങ്ങളുടെ സമ്പൂർണ്ണ നിയന്ത്രണം കൈവശപ്പെടുത്തുന്ന പഴുത് കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച് ആപ്പിൾ; നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഉടൻ ഉണരുക
ഐഫോൺ, ഐപാഡ്, മാക് തുടങ്ങിയ ആപ്പിൾ ഉത്പന്നങ്ങളിൽ വൻ സുരക്ഷാ പിഴവ് കണ്ടെത്തിയതായി കമ്പനി ബുധനാഴ്‌ച്ച അറിയിച്ചു. കൂടുതൽ ഗുരുതരമായ പ്രശ്നങ്ങൾ ഒഴിവാക്കുവാൻ സോഫ്റ്റ്‌വെയറുകൾ എത്രയും പെട്ടെന്നു തന്നെ അപ്ഡേറ്റ് ചെയ്യുവാനും കമ്പനി ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്ത പക്ഷം സോഫ്റ്റ്‌വെയറിലുള്ള പിഴവുകൾ മുതലെടുത്ത് ഹാക്കർമാർക്ക് നിങ്ങളുടെ ഫോണിന്റെ പൂർണ്ണ നിയന്ത്രണം കൈവശപ്പെടുത്താനാകുമെന്നും കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്.
അതിന്റെ കേർനൽ സിസ്റ്റത്തിലാണ് പിഴവുള്ളത് എന്ന് ചൂണ്ടിക്കാട്ടിയ കമ്പനി, ഈ പിഴവ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായ റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും പറയുന്നു. കേർനൽ ഫ്രെയിംവർക്ക്, എ പി ഐ കൾ നൽകുകയും കേർനൽ റസിഡന്റ് ഡിവൈസ് ഡ്രൈവറുകൾക്കും മറ്റ് കേർനൽ എക്സ്റ്റൻഷനുകൾക്കും സഹായമായി വർത്തിക്കുകയും ചെയ്യുന്ന ഒന്നാണ്. ഐ/ഒ കിറ്റ് ഡിവൈസ് ഡ്രൈവറുകളുടെ (ഐ ഒ സെർവീസ്) ബേസ് ക്ലാസ്സ്, അനവധി ഹെൽപർ ക്ലാസ്സുകൾ എന്നിവയെ അത് നിർവ്വചിക്കുകയും ചെയ്യുന്നു.
ഐഫോൺ 6 എസും അതിനു ശേഷമിറങ്ങിയ മോഡലുകൾക്കുമാണ് ഇപ്പോൾ സുരക്ഷാ പിഴവ് സംഭവിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഉടനടി ഡിവസുകളിലെ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യണമെന്നാണ് സൈബർ സുരക്ഷാ വിദഗ്ദ്ധരും പറയുന്നത്. അതുപോലെ എല്ലാ ഐപാഡ് പ്രോ മോഡലുകൾക്കും, ഐപാഡ് എയർ 2 എന്നിവയ്ക്കും മാക് കമ്പ്യുട്ടേഴ്സിനും ഈ പ്രശ്നമുണ്ട്. ചില ഐപോഡ് മോഡലുകളേയും ഇത് ബാധിച്ചിട്ടുണ്ട്.
ആപ്പിൾ പറയുന്നത് അനുസരിച്ച്, ഈ പിഴവ് ഉപയോഗിച്ച് ഹാക്കർമാർക്ക് നിങ്ങളുടെ ഉപകരണത്തിലേക്ക് അഡ്‌മിൻ ആക്സസ് നേടിയെടുക്കാൻ കഴിയും. പിന്നീട് അഡ്‌മിൻ (നിങ്ങൾ) എന്ന നിലയിൽ അതിൽ കോഡുകൾ എക്സിക്യുട്ട് ചെയ്യാനും സാധിക്കും. സാധാരണയായി പൊതുമദ്ധ്യത്തിൽ അറിയപ്പെടുന്നവർ കൃത്യമായ ഇടവേളകളിൽ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യുന്നവരാണ്.
ഇത്തരത്തിൽ അപ്ഡേറ്റ് ചെയ്യുക വഴി ഫോൺ ഹാക്ക് ചെയ്യപ്പെടുന്നത് വലിയൊരു പരിധിവരെ ഒഴിവാക്കാനും കഴിയും. എന്നാൽ, ഇപ്പോൾ എല്ലാവർക്കും അത് ചെയ്യേണ്ടത് ആവശ്യമായി വന്നിരിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ