- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെട്ടിലും മട്ടിലും അടിമുടി മാറ്റങ്ങളുമായി ഓൾട്ടോ കെ 10 വിപണിയിൽ; നാലു വകഭേദങ്ങളിലെത്തുന്ന കാറിന്റെ ബുക്കിങ് ആരംഭിച്ചു: വില 3.99 ലക്ഷം രൂപ മുതൽ
സാധാരണക്കാരന്റെ ബജറ്റിലൊതുങ്ങുന്ന കാറാണ് മാരുതി സുസുക്കി ഓൾട്ടോ. അതുകൊണ്ട് തന്നെ ജനപ്രിയകാറാണ് ഓൾട്ടോ. ഇപ്പോഴിതാ ാൾട്ടോ കെ10ന്റെ നാല് പുതിയ മോഡലുകൾ വിപണിയിൽ എത്തി. സ്റ്റാൻഡേർഡ്, എൽഎക്‌സ് ഐ, വിഎക്‌സ് ഐ, വിഎക്‌സ് ഐ പ്ലസ് എന്നീ വകഭേദങ്ങളിൽ ലഭിക്കുന്ന മാനുവൽ ഗിയർമോഡലിന്റെ വില 3.99 ലക്ഷം രൂപ മുതൽ 5.33 ലക്ഷം രൂപ വരെയാണ്. വിഎക്‌സ്‌ഐ, വിഎക്‌സ് ഐ പ്ലസ് എന്നീ മോഡലുകളിൽ എജിഎസ് ഗിയർബോക്‌സും മാരുതി നൽകുന്നുണ്ട്. 5.49 ലക്ഷം രൂപ മുതൽ 5.83 ലക്ഷം രൂപ വരെയാണ് വില.
വലിയ മുൻ ഗ്രില്ലും ഹെഡ്ലാംപുകളുമാണ് മുൻഭാഗത്തെ പ്രധാന ആകർഷണം. ടെയിൽലാംപുകൾക്കും മനോഹര രൂപഭംഗി നൽകിയിരിക്കുന്നു. 3530 എംഎം നീളവും 1520 എംഎം ഉയരവും 1490 എംഎം വീതിയുമുണ്ട് പുതിയ വാഹനത്തിന്. ഉള്ളിൽ ഫ്‌ളോട്ടിങ് ടച്ച് സ്‌ക്രീനും സ്‌റ്റൈലൻ സ്റ്റിയറിങ് വീലും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമുണ്ട്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 7 ഇഞ്ച് ഇൻഫോടെയിന്മെന്റ് സിസ്റ്റമാണ് കാറിൽ.
വാഹനത്തിന്റെ ബുക്കിങ്ങും മാരുതി ആരംഭിച്ചു കഴിഞ്ഞു. 11000 രൂപ നൽകി ഓൺലൈനായോ മാരുതി സുസുക്കി അരീന ഡീലർഷിപ്പ് വഴിയോ വാഹനം ബുക്ക് ചെയ്യാം. അടുത്ത തലമുറ കെ10 ഡ്യുവൽ ജെറ്റ്, വിവിടി എൻജിനാണ് പുതിയ ഓൾട്ടോയിൽ. 66.62 പിഎസ് കരുത്തും 89 എൻഎം ടോർക്കും നൽകും ഈ എൻജിൻ. എജിഎസ് മോഡലിന് ലീറ്ററിന് 24.90 കിലോമീറ്ററും മാനുവൽ മോഡലിന് 24.39 കിലോമീറ്ററുമാണ് ഇന്ധനക്ഷമത. സുസുക്കിയുടെ ഹാർടെക്റ്റ് പ്ലാറ്റ്‌ഫോമിലാണ് വാഹനം നിർമ്മിച്ചിരിക്കുന്നത്. സുരക്ഷയ്ക്കായി ഡ്യുവൽ എയർബാഗുകൾ, എബിഎസ് വിത്ത് ഇബിഡി എന്നിവ അടക്കം 15 ൽ അധികം ടെക്‌നോളജി ഡ്രിവൺ സംവിധാനങ്ങളുണ്ട്.