- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഇനി രക്ഷ ഭഗവാൻ മാത്രം; അഭിപ്രായ സർവ്വേകളിൽ പിന്നിലായതോടെ ലണ്ടനിലെ ക്ഷേത്രത്തിൽ എത്തി ഭഗവാനെ തൊഴുത് ഋഷി സുനാക്; ഋഷിയും അക്ഷിതയും ജന്മാഷ്ടമിയിൽ തൊഴാൻ പോയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുമ്പോൾ
ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്നും മുഴിഞ്ഞ തോർത്തിൽ ഒരുപിടി അവിലുമായി കാണാനെത്തിയ കുചേലനെ ഞൊടിയിടകൊണ്ട് കുബേരനാക്കിയ ഭഗവാന്റെ അനുഗ്രഹം തേടി ജന്മാഷ്ടമി നാളിൽ ഋഷി സുനാകും പത്നിയും ഇന്നലെ ക്ഷേത്രദർശനത്തിനെത്തി. ജന്മാഷ്ടമിക്ക് മുൻപായി ഭക്തിവേദാന്ത ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ വിവരം ഋഷി തന്നെയായിരുന്നു ട്വീറ്ററിലൂടെ പങ്കുവച്ചത്. അക്ഷിത മൂർത്തിക്കൊപ്പമുള്ള ചിത്രം സഹിതമാണ് ട്വീറ്റ്.
അഭിപ്രായ സർവ്വേകളിൽ പുറകോട്ട് പോകുന്നതിനിടയിലണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന ഋഷി ക്ഷേത്രദർശനത്തിനെത്തിയത് എന്നത് കൗതുകകരമായ കാര്യമായാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ കൊണ്ടാടുന്നത്. എതിരാളിയായ ലിസ് ട്രസ്സ് 32 പോയിന്റുകൾക്കായിരുന്നു ഏറ്റവും അവസാനത്തെ സർവ്വേയിൽ ഋഷിയേക്കാൾ മുന്നിലായിരുന്നത്. ഈ സാഹചര്യത്തിലാണ് ഭഗവാന്റെ അനുഗ്രഹം തേടി ഋഷി എത്തിയതെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ പറയുന്നത്.
നികുതി ഇളവുകൾ നൽകും എന്ന ലിസിന്റെ വാഗ്ദാനമാണ് വരെ ഋഷിയുടെ ബഹുദൂരം മുൻപിൽ എത്തിച്ചത്. എന്നാൽ, പണപ്പെരുപ്പത്തിന്റെ കാലത്ത് നികുതി ഇളവുകൾ പ്രഖ്യാപിക്കുന്നത് പണപ്പെരുപ്പത്തിന്റെ ആക്കം വർദ്ധിക്കുകയേയുള്ളു എന്നായിരുന്നു ഋഷിയുടെ അഭിപ്രായം. അതേസമയം, അഭിപ്രായ വോട്ടെടുപ്പുകളിൽ തീരെ പിന്നോക്കം പോയതിനെ തുടർന്ന് തന്റെ നിലപാടിൽ മയം വരുത്താൻ ഋഷി തീരുമാനിച്ചു. ഇത് ഋഷിയെ കുറെയൊക്കെ മുന്നേറാൻ സഹായിച്ചെങ്കിലും ഇതുവരെ ലിസ് ട്രസ്സിനെ മറികടക്കാൻ കഴിഞ്ഞിട്ടില്ല.
വരുന്ന സെപ്റ്റംബർ 5 ന് മാത്രമെ തിരഞ്ഞെടുപ്പ് ഫലം അറിയാൻ കഴിയുകയുള്ളു. കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്ക് ബാലറ്റ് പേപ്പറുകൾ എത്തിച്ചിട്ടുണ്ടെങ്കിലും സെപ്റ്റംബർ 5 വരെ വോട്ട് ചെയ്യാനുള്ള സൗകര്യമുണ്ട്. ഇപ്പോഴും, ബോറിസ് ജോൺസൺ അധികാരത്തിൽ തുടരണം എന്ന് ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം അംഗങ്ങൾ പാർട്ടിയിൽ ഉണ്ട് എന്നുള്ളതാണ് തെരഞ്ഞെടുപ്പു ഫലത്തെ അനിശ്ചിതത്വത്തിൽ നിർത്തുന്നത്.
ബോറിസ് ജോൺസന്റെ ആരാധകരുടെ വോട്ട് എങ്ങോട്ട് മറിയും എന്നതിനെ ആശ്രയിച്ചിരിക്കും തെരഞ്ഞെടുപ്പ് ഫലം. ബോറിസിനെ പുറകിൽ നിന്നു കുത്തിയവൻ എന്ന ഒരു ദുഷ്പേര് ഋഷിക്ക് ഇതിനോടകം ലഭിച്ചിരിക്കുന്നതിനാൽ ഈ വോട്ടുകളിൽ അദ്ദേഹത്തിന് കാര്യമായ പ്രതീക്ഷ വേണ്ട എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ