- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: പയ്യാവൂരിൽ ചാരായ വാറ്റുകാരനായ പിടികിട്ടാപ്പുള്ളിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. രണ്ടുവർഷത്തിനുശേഷമാണ് ഇയാളെ എക്‌സൈസ് പിടികൂടുന്നത്. പള്ളിക്കുന്നേൽ അനീഷ് (34) ആണ് എക്‌സൈസ് പിടിയിലായത്. അരുൺകുമാറിന്റെ നേതൃത്വത്തിലായിരുന്നു ഇയാളെ പിടികൂടിയത്.
2020 ൽ ചാരായം വാറ്റുന്നതിന് ആവശ്യമായ 30 ലിറ്റർ വാഷുമായി അനീഷ് പൊലീസിന്റെ പിടിയിലായിരുന്നു. പക്ഷേ ജാമ്യത്തിൽ ഇറങ്ങിയശേഷം ഇയാൾ പൊലീസിന്റെ കണ്ണിൽപ്പെടാതെ മുങ്ങി. കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് ഇയാൾ നാട്ടിലേക്ക് എത്തിയില്ല. ഒടുവിൽ കഴിഞ്ഞദിവസം നാട്ടിലേക്ക് എത്തിയാളെ എക്‌സൈസ് തന്ത്രപൂർവ്വം വലയിലാക്കുകയായിരുന്നു.
Next Story