- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
തമായസ്; യൂണിയൻ കോപിന്റെ ലോയൽറ്റി പ്രോഗ്രാമിൽ ചേർന്നത് 7,40,000ൽ അധികം ഉപഭോക്താക്കൾ
ദുബൈ: യൂണിയൻ കോപിന്റെ 740,840 ഉപഭോക്താക്കൾ ഇതുവരെ തമായസ് ലോയൽറ്റി പ്രോഗ്രാമിൽ അംഗമായതായി യൂണിയൻ കോപ് ഹാപ്പിനസ് ആൻഡ് മാർക്കറ്റിങ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഡോ. സുഹൈൽ അൽ ബസ്തകി അറിയിച്ചു. രണ്ട് തരത്തിലുള്ള കാർഡുകളാണ് നിലവിലുള്ളത്. ഓഹരി ഉടമകളായ ഉപഭോക്താക്കൾക്കായി 'ഗോൾഡൻ' കാർഡുകളും ഓഹരി ഉടമകളല്ലാത്ത ഉപഭോക്താക്കൾക്കായി 'സിൽവർ' കാർഡുകളുമാണുള്ളത്. വ്യാപാരത്തിന്റെ ഏറിയപങ്കും ലോയൽറ്റി പ്രോഗ്രാമിൽ അംഗങ്ങളായ ഉപഭോക്താക്കളിൽ നിന്നാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഉപഭോക്താക്കളുടെ ഷോപ്പിങ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഉത്പന്നങ്ങൾക്ക് ഓഫറുകൾ പ്രഖ്യാപിക്കുന്ന കാര്യത്തിൽ യൂണിയൻകോപ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. എല്ലാ വർഷവും ഗോൾഡ്, സിൽവർ കാറ്റഗറികളിലുള്ള തമായസ് കാർഡ് ഉടമകളുടെ എണ്ണത്തിലുണ്ടാവുന്ന വർദ്ധനവ് യൂണിയൻ കോപിൽ ഉപഭോക്താക്കൾക്കുള്ള ആത്മവിശ്വാസത്തിന്റെയും വിപണിയിൽ യൂണിയൻ കോപിനുള്ള സ്ഥാനത്തിന്റെയും മറ്റ് ഔട്ട്‌ലെറ്റുകളിൽ നിന്നുള്ള വ്യത്യസ്തതയുടെയും തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ 24,105 ഓഹരി ഉടമകളായ ഉപഭോക്താക്കളാണ് തമായസ് ഗോൾഡ് കാർഡ് സ്വന്തമാക്കിയിട്ടുള്ളത്. അതേസമയം ഓഹരി ഉടമകളല്ലാത്ത മറ്റ് 7,06,735 ഉപഭോക്താക്കൾ തമായസ് സിൽവർ കാർഡ് വാങ്ങിയിട്ടുണ്ട്. യൂണിയൻ കോപിൽ നടക്കുന്ന വ്യാപാരത്തിന്റെ എൺപത് ശതമാനവും രണ്ട് കാറ്റഗറികളിലുള്ള തമായസ് കാർഡ് ഉടമകളായ ഉപഭോക്താക്കളിൽ നിന്നാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
യൂണിയൻ കോപിന്റെ എല്ലാ ശാഖകളിൽ നിന്നും എല്ലാ ഉപഭോക്താക്കൾക്കും സൗജന്യമായി തമായസ് കാർഡുകൾ ലഭിക്കും. ലോയൽറ്റി പ്രോഗ്രാമിന്റെ പ്രയോജനം പൂർണമായി ലഭിക്കാനായി ഇവ രജിസ്റ്റർ ചെയ്ത് ഓൺലൈനായി ആക്ടിവേറ്റ് ചെയ്യണം. യൂണിയൻ കോപിന്റെ ഏത് ശാഖയിലുമുള്ള കസ്റ്റമർ ഹാപ്പിനെസ് സെന്ററുകളിൽ നിന്നും ഇവ സ്വന്തമാക്കാനാവും.
യൂണിയൻ കോപിൽ നിന്ന് പർച്ചേസ് നടത്തുമ്പോൾ ലോയൽറ്റി പോയിന്റുകൾ സമ്പാദിക്കാൻ തമായസ് കാർഡ് വഴി സാധ്യമാവുമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം യൂണിയൻ കോപ് അടിക്കടി പ്രഖ്യാപിക്കുന്ന ആകർഷകമായ വിലക്കുറവുകളടങ്ങിയ പ്രൊമോഷണൽ ഓഫറുകളും പ്രയോജനപ്പെടുത്താൻ സാധിക്കും. ഓരോ വിഭാഗത്തിലും ലോയൽറ്റി പോയിന്റുകൾ ഒരു നിശ്ചിത എണ്ണത്തിലെത്തുമ്പോൾ അവ റെഡീം ചെയ്ത് ക്യാഷ് ഡിസ്‌കൗണ്ടുകൾ നേടുന്നതിന് പുറമെ വളരെ എളുപ്പത്തിൽ യൂണിയൻ കോപ് വെബ്‌സൈറ്റിൽ പ്രവേശിച്ച് രജിസ്റ്റർ ചെയ്ത് വെബ്‌സ്റ്റോറിൽ നിന്ന് സാധനങ്ങൾ ഓർഡർ ചെയ്യാനും സാധിക്കും. വലിയൊരു വിഭാഗം ഉപഭോക്താക്കളുടെ താത്പര്യങ്ങൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി ചില സമയങ്ങളിൽ 90 ശതമാനം വരെ വരുന്ന വിലക്കുറവുകൾ നൽകുന്നതിന് പുറമെയാണിത്. തമായസ് പ്രോഗ്രാം ലളിതവും ഓൺലൈനിലൂടെ എല്ലാവർക്കും ലഭ്യവുമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രോഗ്രാമിന്റെ വെബ്‌സൈറ്റായ https://tamayaz.unioncoop.ae/En/Default.aspx ൽ പ്രവേശിച്ച് ലളിതമായ നടപടികളിലൂടെയോ അല്ലെങ്കിൽ ബ്രാഞ്ചുകളിലെ കസ്റ്റമർ ഹാപ്പിനെസ് സെന്ററുകളിലൂടെയോ ഇത് സ്വന്തമാക്കാം.