പാലക്കാട് : ജമാഅത്തെ ഇസ്ലാമി പാലക്കാട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഏകദിന ജില്ലാ പഠന സഹവാസം ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി വി.ടി അബ്ദുല്ല കോയ തങ്ങൾ സംഘടനയും സമീപനവും എന്ന വിഷയത്തിൽ സംസാരിച്ചു.

ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ബഷീർ ഹസൻ നദ് വി അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി പി.മുഹമ്മ് മുസ്തഫ മാസ്റ്റർ സ്വാഗതവും കൺവീനർ അസനാർ കുട്ടി മാസ്റ്റർ നന്ദിയും അറിയിച്ചു.

വൈസ് പ്രസിഡന്റ് അബ്ദുൽ സലാം മേപ്പറമ്ബ്, വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് റഹീമ, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ടി പി സ്വാലിഹ്, Dr. സഫീർ , എസ് ഐ ഒ ജില്ലാ പ്രസിഡന്റ് മുഹമ്മദ് മുഹ്സിൻ, ജി ഐ ഒ ജില്ലാ പ്രസിഡന്റ് ഹനാൻ പി നസീർ, മൂസ മൗലവി, നസ്‌റിൻ പി നസീർ, പി.എം ഹാരിസ് എന്നിവർ സംസാരിച്ചു.