ചെന്നൈ: നടൻ റഹ്‌മാന്റെ മകൾ റുഷ്ദ റഹ്‌മാൻ അമ്മയായി. സമൂഹ മാധ്യമത്തിലൂടെയാണ് റുഷ്ദ ആഹ്ലാദം പങ്കുവച്ചത്. ഞങ്ങൾക്ക് ഒരു ആൺകുഞ്ഞ് പിറന്നിരിക്കുന്നു. ദൈവാനുഗ്രഹത്താൽ അവൻ സുഖമായിരിക്കുന്നു. അൽഹംദുലില്ലാഹ്, റുഷ്ദ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

കഴിഞ്ഞ വർഷം ഡിസംബർ 10 ന് ആയിരുന്നു റുഷ്ദയുടെ വിവാഹം. കൊല്ലം സ്വദേശി അൽത്താഫ് നവാബിനെയാണ് റുഷ്ദ ജീവിത പങ്കാളിയാക്കിയത്. ചെന്നൈയിലെ ലീല പാലസ് ഹോട്ടലിൽ നടന്ന വിവാഹത്തിൽ സിനിമാ, രാഷ്ട്രീയ രംഗങ്ങളിലെ നിരവധിപേർ പങ്കെടുത്തിരുന്നു.

 
 
 
View this post on Instagram

A post shared by Rushda Rahman (@rushdarahman_)

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, സംഗീത സംവിധായകൻ എ ആർ റഹ്‌മാൻ, പ്രേം പ്രകാശ്, മണി രത്‌നം, സുന്ദർ സി, ഭാനു ചന്ദർ, വിക്രം, പ്രഭു, ജാക്കി ഷ്രോഫ്, ലാൽ, ശരത് കുമാർ, രാധിക ശരത് കുമാർ, വിനീത്, നദിയ മൊയ്തു, പൂനം ദില്ലൻ, ശ്വേത മേനോൻ, ശോഭന, സുഹാസിനി, രേവതി, അംബിക, ലിസി, പാർവ്വതി ജയറാം, മേനക സുരേഷ്, സ്വപ്‌ന, ഭാഗ്യരാജ്, പൂർണിമ, ജയശ്രീ, കാളിദാസ് ജയറാം തുടങ്ങി നിരവധി താരങ്ങൾ ചടങ്ങിന് എത്തിയിരുന്നു.

വിവാഹവേദിയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും അന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. തന്റെ പഴയകാല നായികമാർക്കൊപ്പമുള്ള റഹ്‌മാന്റെ ഒരു ചിത്രമായിരുന്നു അതിൽ ഏറ്റവും ശ്രദ്ധേയം. നടി ലിസിയാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിരുന്നത്.