- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തീവ്രവാദ സംഘടനകൾക്ക് പണം എത്തിച്ച് നൽകുന്ന ഹവാല ഇടപാടുകാരൻ അറസ്റ്റിൽ; അൽ ബദർ എന്ന ഭീകര സംഘടയുടെ സാമ്പത്തിക ഏജന്റെന്ന് പൊലീസ്
ശ്രീനഗർ: തീവ്രവാദ സംഘടനകൾക്ക് പണം എത്തിച്ചു നൽകുന്ന ഹവാല ഇടപാടുകാരൻ ജമ്മു കശ്മീരിൽ അറസ്റ്റിൽ. അൽ ബദർ എന്ന ഭീകര സംഘടയുടെ സാമ്പത്തിക ഏജന്റായ മുഹമ്മദ് യാസീൻ എന്ന ഭീകരനെയാണ് ജമ്മുകശ്മീർ പൊലീസ് പിടികൂടിയത്.
രാജ്യത്തിനകത്തും പുറത്തുനിന്നുമായി പണം ശേഖരിച്ച് ലഷ്‌കർ- ഇ- ത്വയ്യിബ , ജമ്മു കശ്മീരിൽ നിരോധിച്ചിട്ടുള്ള അൽ ബദർ എന്നീ ഭീകര സംഘടനകൾക്ക് എത്തിച്ചു നൽകുന്ന കണ്ണികളിലെ പ്രധാനിയാണ് അറസ്റ്റിലായത്.
ഇയാൾ ഡൽഹിയിലെ മീന ബസാർ കേന്ദ്രീകരിച്ച് വസ്ത്ര വ്യാപാരം നടത്തി വരികയായിരുന്നു. അൽ ബദർ എന്ന ഭീകര സംഘടയുടെ സാമ്പത്തിക ഏജന്റാണ് മുഹമ്മദ് യാസിൻ എന്ന് പൊലീസ് അറിയിച്ചു.
രഹസ്യാന്വേഷണ ഏജൻസികളുടെ അറിയിപ്പിനെ തുടർന്ന് ജമ്മു ബസ് സ്റ്റാന്റിൽ നിന്നും പിടികൂടിയ മുഹമ്മദ് യാസിനിൽ നിന്നും 10 ലക്ഷം രൂപ ഉദ്യോഗസ്ഥർ കണ്ടെടുത്തു. ഈ പണം ജമ്മു കാശ്മീരിലെ ഭീകര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ വേണ്ടിയായിരുന്നു എന്ന് പ്രതി സമ്മതിച്ചു. ഇയാൾക്കെതീരെ ഭീകരവാദ പ്രവർത്തനത്തെ സഹായിച്ചതുമായി ബന്ധപ്പെട്ട് നിരവധി വകുപ്പുകൾ ചുമത്തി കേസെടുത്തു.