- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബലാത്സംഗശ്രമം ചെറുത്തു; ബാസ്‌കറ്റ് ബോൾ താരത്തെ സ്റ്റേഡിയത്തിൽനിന്ന് തള്ളിയിട്ടു കൊലപ്പെടുത്താൻ ശ്രമം
ചണ്ഡിഗഡ്: പഞ്ചാബിൽ ബലാത്സംഗശ്രമം ചെറുത്ത ബാസ്‌കറ്റ് ബോൾ താരത്തെ സ്റ്റേഡിയത്തിന്റെ മുകളിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമം. മോഗ ജില്ലയിലെ ഗോധേവാല സ്റ്റേഡിയത്തിൽ ഓഗസ്റ്റ് 17നായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ 18 വയസ്സുകാരിയായ കായികതാരം ലുധിയാനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മൂന്നു യുവാക്കൾ ചേർന്നാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നും ബലാത്സംഗശ്രമം ചെറുത്തതോടെ പ്രകോപിതരായ യുവാക്കൾ യുവതിയെ തള്ളിയിട്ട് കൊല്ലാൻ ശ്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയതായും വധശ്രമത്തിനും ബലാത്സംഗത്തിനും കേസെടുത്തതായും പൊലീസ് വ്യക്തമാക്കി.
പെൺകുട്ടിയുടെ സുഹൃത്തായ ജതിൻ കാണ്ഡയും മറ്റ് രണ്ട് പേരും പരിശീലനത്തിനെന്ന പേരിൽ പെൺകുട്ടിയെ സ്റ്റേഡിയത്തിലേക്കു വിളിച്ചു വരുത്തുകയായിരുന്നുവെന്ന് അതിജീവിതയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു.




