- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖത്തർ ലോകകപ്പ്; ഇനി ശേഷിക്കുന്നത് അഞ്ചു ലക്ഷത്തോളം ടിക്കറ്റുകൾ; ഗ്രൂപ്പ് ഘട്ടത്തിൽ കൂടുതൽ ആവശ്യക്കാർ ബ്രസീലിന്റെ മത്സരങ്ങൾക്ക്
ദോഹ: ഫിഫ ഖത്തർ ലോകകപ്പിനു മൂന്നു മാസം ശേഷിക്കേ ഇനി വിറ്റഴിക്കാൻ ശേഷിക്കുന്നത് അഞ്ചു ലക്ഷത്തോളം ടിക്കറ്റുകൾ. ഖത്തർ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് മുന്നോടിയായി ഇതിനോടകം ഇരുപത്തിനാലരലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചെന്ന് ഫിഫ വ്യക്തമാക്കി.
അവസാന ഘട്ട വിൽപനയുടെ തീയതി അടുത്തമാസം പ്രഖ്യാപിക്കും. ജൂലൈ 5ന് ആരംഭിച്ച രണ്ടാംഘട്ട വിൽപന കഴിഞ്ഞ ചൊവ്വാഴ്ചയാണ് അവസാനിച്ചത്. ഭൂരിഭാഗവും ജൂലായ് അഞ്ചുമുതൽ 16 വരെയുള്ള കാലയളവിലാണ് വിറ്റത്. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾക്കാണ് ആവശ്യക്കാർ കൂടുതൽ. കാമറൂൺ-ബ്രസീൽ, സെർബിയ-ബ്രസീൽ, പോർച്ചുഗൽ-യുറുഗ്വായ്, ജർമനി-കോസ്റ്റ റീക്ക, ഓസ്ട്രിയ-ഡെന്മാർക്ക് എന്നീ മത്സരങ്ങളുടെ ടിക്കറ്റുകളാണ് കൂടുതൽ വിറ്റുപോയത്.
ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റുപോയത് ബ്രസീൽ-സെർബിയ ബ്രസീൽ-കാമറൂൺ പോരാട്ടത്തിനാണ്. ആതിഥേയരായ ഖത്തറിന് പുറമെ അയൽ രാജ്യങ്ങളായ സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽ നിന്നും ടിക്കറ്റിന് കൂടുതൽ ആവശ്യക്കാരുണ്ടായിരുന്നു. ഇത് കഴിഞ്ഞാൽ അമേരിക്ക, ഇംഗ്ലണ്ട്, മെക്‌സിക്കോ, ഫ്രാൻസ്, അർജന്റീന, ബ്രസീൽ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ടിക്കറ്റുകൾക്ക് ഏറ്റവും കൂടുതൽ ആവശ്യക്കാരുണ്ടായിരുന്നത്. ആദ്യമെത്തുന്നവർക്ക് ആദ്യം എന്ന വിൽപന രീതിയിൽ 5,20,532 ടിക്കറ്റുകളാണ് വിറ്റത്.
പുതുക്കിയ തീയ്യതി പ്രകാരം നവംബർ 20 നാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടും. മിഡിൽ ഈസ്റ്റിൽ ഇതാദ്യമായാണ് ഫുട്ബോൾ ലോകകപ്പ് നടക്കുന്നത്.
സ്പോർട്സ് ഡെസ്ക്