- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അജ്ഞാത വസ്തുവുമായി കൂട്ടിയിടിച്ചു; ബംഗാൾ ഉൾക്കടലയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; 18 മത്സ്യത്തൊഴിലാളികളെ കാണാതായി
കൊൽക്കത്ത: ബംഗാൾ ഉൾക്കടലയിൽ മത്സ്യബന്ധന ട്രോളർ മുങ്ങി 18 മത്സ്യത്തൊഴിലാളികളെ കാണാതായി. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം. സൗത്ത് 24 പർഗാനാസിലെ കക്ദ്വീപ് മേഖലയിലാണ് സംഭവം നടന്നതെന്നും തീരസംരക്ഷണ സേനയും പ്രാദേശിക ഭരണകൂടവും തിരച്ചിൽ ആരംഭിച്ചെന്നും റിപ്പോർട്ട് ചെയ്തു. അജ്ഞാത വസ്തുവുമായി കൂട്ടിയിടിച്ചതിനെ തുടർന്നാണ് ട്രോളർ മുങ്ങിയതെന്നാണ് റിപ്പോർട്ട്.
മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെയാണ് തിരച്ചിൽ ആരംഭിച്ചത്. മത്സ്യത്തൊഴിലാളികളെ കാണാതായതിനെ തുടർന്ന് തിരച്ചിലും രക്ഷാപ്രവർത്തനത്തിലും സഹായിക്കാൻ പ്രാദേശിക മത്സ്യത്തൊഴിലാളികളെയും ഉൾപ്പെടുത്തി.
ഇതുവരെ ഒരു മത്സ്യത്തൊഴിലാളിയെയും കണ്ടെത്തിയിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. സുന്ദർബൻ പ്രദേശത്തെ നിവാസികളാണ് കാണാതായ മത്സ്യത്തൊഴിലാളികൾ. മത്സ്യബന്ധനത്തിനായി എംവി സത്യനാരായണ എന്ന ട്രോളറിളാണ് ഇവർ ഉൾക്കടലിലേക്ക് പോയത്. ദ്വീപിന് സമീപം മത്സ്യബന്ധന ബോട്ട് കടലിൽ അജ്ഞാത വസ്തുവുമായി കൂട്ടിയിടിച്ചതിനെ തുടർന്നാണ് ട്രോളർ മുങ്ങിയതെന്നാണ് റിപ്പോർട്ട്.