സീരിയൽ താരം മൃദുലാ വിജയ് അമ്മയായി. പെൺകുഞ്ഞ് പിറന്ന വിവരം മൃദുല തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. കുഞ്ഞിന്റെ കൈകളുടെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് മൃദുല സന്തോഷ വാർത്ത പങ്കുവച്ചത്. സീരിയൽ താരം യുവകൃഷ്ണയാണ് ഭർത്താവ്.

''ഒരു പെൺകുഞ്ഞിനെ നൽകി ദൈവം ഞങ്ങളെ അനുഗ്രഹിച്ചു. ദൈവത്തിന് നന്ദി. പ്രാർത്ഥനയും അനുഗ്രഹങ്ങളുമായി കൂടെ നിന്ന സുഹൃത്തുക്കൾക്കും ഒരുപാട് നന്ദി.'' ചിത്രത്തോടൊപ്പം മൃദുല കുറിച്ചു. അലീന പടിക്കൽ, ഷിയാസ് കരീം, അർച്ചന സുശീലൻ, അഞ്ജലി അമീർ, ഷഫ്‌ന, ശ്രീനിഷ് അരവിന്ദ് എന്നിവരുൾപ്പടെ നിരവധി സഹപ്രവർത്തകർ താരത്തിന് ആശംസ അറിയിച്ചു. മൃദുലയുടെ ആരാധകരും സന്തോഷം പങ്കുവയ്ക്കുന്നുണ്ട്.

 
 
 
View this post on Instagram

A post shared by Mridhula Vijai_official (@mridhulavijai)

2015 മുതൽ അഭിനയ രംഗത്ത് സജീവമാണ് മൃദുല വിജയ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന 'കൃഷ്ണതുളസി' യിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയലിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവകൃഷ്ണ ടെലിവിഷൻ രംഗത്ത് സജീവസാന്നിധ്യമാകുന്നത്. 2021 ജൂലൈ 8 നായിരുന്നു ഇവരുടെ വിവാഹം.