- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചക്കുവള്ളി മിഴി ഗ്രന്ഥശാല കുട്ടിക്കൂട്ടം ബാലവേദിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം
കുന്നത്തൂർ: ചക്കുവള്ളി മിഴി ഗ്രന്ഥശാല കുട്ടിക്കൂട്ടം ബാലവേദിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സ്വാതന്ത്ര്യദിന സ്മൃതി 2022 എന്ന പേരിൽ സംഘടിപ്പിച്ചു. ഭരണഘടന ആമുഖത്തിന്റെ പ്രദർശനം, സ്വാതന്ത്ര്യ ദിന റാലി, ക്വിസ് മത്സരം, പതാക ഉയർത്തൽ ,കലാപരിപാടികൾ എന്നിവയും ഇതോടെപ്പം വിവിധ ദിവസങ്ങളിൽ സംഘടിപ്പിച്ചു.
ഗ്രന്ഥശാല അങ്കണത്തിൽ നടന്ന പരിപാടി കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി.ബിനീഷ് ഉദ്ഘാടനം ചെയ്തു.ബാലവേദി പ്രസിഡന്റ് അഹ്‌സൻ ഹുസൈൻ, അദ്ധ്യക്ഷത വഹിച്ചു. അക്കരയിൽ ഹുസൈൻ, എം.സുൽഫിഖാൻ റാവുത്തർ, അക്കരയിൽ ബൈജു, എസ്.സൻഹ, ആദില ഫാത്തിമ, എന്നിവർ പ്രസംഗിച്ചു.
Next Story