- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ മലയാളി നിര്യാതനായി; മരണം വിളിച്ചത് രണ്ടാഴ്ച്ച മുമ്പ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശിയെ
ദോഹ: കോഴിക്കോട് നന്തി രുപതാം മൈൽ സ്വദേശി ഖത്തറിൽ നിര്യാതനായി. കുറ്റിക്കാട്ടിൽ അബൂബക്കറിന്റെ മകൻ അബ്ദുൽ റഹൂഫ് (42) ആണ് ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. ട്രേഡിങ് കമ്പനിയിൽ മനേജറായി ജോലി ചെയ്യുകയായിരുന്ന റഹൂഫ്, അവധി കഴിഞ്ഞ് രണ്ടാഴ്ച മുമ്പാണ് നാട്ടിൽ നിന്നും മടങ്ങിയെത്തിയത്.
ഫാത്തിമയാണ് മാതാവ്. ഭാര്യ ഷമീന ഇല്ലത്ത്. മക്കൾ ലിയ ഫാത്തിമ, മെഹ്സ. സഹോദരങ്ങൾ: ജംഷീദ് (കുവൈറ്റ്), റിയാസ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന സമിതി അറിയിച്ചു.',
Next Story