- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണ്ണിടിച്ചിൽ ഭീഷണിയിൽ കണ്ണൂർ ചിറക്കലിലെ കുണ്ടൻചാൽ കോളനി നിവാസികൾ; 10 വർഷമായുള്ള പ്രശ്‌നത്തിന് ഇനിയും പരിഹാരമില്ല; അടിയന്തര നടപടിക്കായി മുറവിളി
കണ്ണൂർ: ജില്ലയിലെ ചിറക്കൽ ഗ്രാമപഞ്ചായത്തിലെ തട്ടുരൂപത്തിലുള്ള കോളനിയായ കുണ്ടൻ ചാൽ കോളനി മണ്ണിടിച്ചാൽ ഭീഷണിയിലാണ്. 31 കുടുംബങ്ങൾ എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിലാണ് ഇപ്പോൾ. 10 വർഷത്തോളമായി ഇവർ മണ്ണിടിച്ചൽ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. കാലങ്ങളായി ഇതിനൊരു പ്രതിവിധി ഇവർ ആവശ്യപ്പെടുന്നുണ്ട് എങ്കിലും ഇതുവരെ ഇവരുടെ പ്രശ്‌നത്തിന് പരിഹാരമായില്ല.
മൂന്നു തട്ടുകളിൽ ആയുള്ള കുന്നിൻ ചെരുവുകളിൽ ഈ പ്രദേശത്ത് 12 ഓളം നിർദ്ധന പട്ടികജാതി കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. അതിനുപുറമേ വേറെയും 24 കുടുംബങ്ങൾ ഈ പ്രദേശത്ത് താമസിക്കുന്നുണ്ട്. ആകെ 36 കുടുംബങ്ങളോളം ആണ് മണ്ണിടിച്ചൽ ഭീഷണിയും മഴപെയ്താലുള്ള ദുരിതവും അനുഭവിക്കുന്നത്. മഴക്കാലമായി കഴിഞ്ഞാൽ മിക്ക വീടുകളുടെ മുകളിൽ മണ്ണിടിഞ്ഞു വീഴുന്നത് സ്ഥിരം കാഴ്ചയാണ്. ഏതുസമയം ഉരുൾപൊട്ടൽ ഉണ്ടാവാൻ സാധ്യതയുള്ള പ്രദേശമാണിത്. അതുകൊണ്ടുതന്നെ പ്രദേശവാസികൾ മുഴുവൻ ഭയത്തിലാണ്.
ഒരു ഉരുൾപൊട്ടൽ ഉണ്ടായാൽ ഏതുനിമിഷവും തകർന്ന് വീഴാൻ പാകത്തിലാണ് ഇവരുടെ വീടുകളുടെ അവസ്ഥ.അധികൃതർ തങ്ങളുടെ പ്രശ്‌നത്തിൽ എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാക്കണം എന്ന് ആവശ്യപ്പെട്ട് കോളനി അധികൃതർ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. പ്രക്ഷോഭത്തിന്റെ ആദ്യഘട്ടം എന്ന രീതിയിൽ തിങ്കളാഴ്ച കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ ധർണ്ണ സംഘടിപ്പിക്കും. ഇവരെ സംരക്ഷിക്കുന്ന പദ്ധതി നടപ്പിലാക്കാൻ വേണ്ടി കഴിഞ്ഞ ദിവസം കെ ബി സുമേഷ് എംഎൽഎയുടെയും ചിറക്കൽ പഞ്ചായത്തിനെയും നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു.
എന്നാൽ കോളനി നിവാസികളുടെ ആവശ്യം പരിഗണിച്ച് എൻ ഐ ടി സംഘം എത്തി കോളനി കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. ഇവർ പരിശോധനയ്ക്കായി മണ്ണിന്റെ സാമ്പിളുകൾ വിവിധ സ്ഥലത്തുനിന്ന് ശേഖരിച്ചു. വീടുകളും തട്ടുകളായി മണ്ണ് നീക്കം ചെയ്ത സ്ഥലങ്ങളും തമ്മിലുള്ള അകലം വെള്ളത്തിന്റെ ഒഴുക്ക് എന്നിവയും ഇവർ പരിശോധിച്ചു.
സ്ഥലം പരിശോധിച്ച ജിയോളജി സംഘത്തിന്റെ ആദ്യഘട്ട പഠനത്തിൽ അവർ പറഞ്ഞിരിക്കുന്നത് ഈ പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ച് മാറ്റി പാർപ്പിക്കുക തന്നെ വേണം എന്നാണ്. ഏതുനിമിഷവും മണ്ണിടിച്ചൽ ഉണ്ടാവാൻ സാധ്യതയുള്ള പ്രദേശമാണ് ഇത് എന്നതിനാൽ ഇവർ ഇവിടെ നിൽക്കുന്നത് ആളുകളുടെ ജീവനെ തന്നെ ബാധിക്കാം എന്നിവർ അഭിപ്രായപ്പെട്ടു. പ്രഥമദൃഷ്ടിയിൽ പ്രദേശത്തെ മണ്ണിടിച്ച തടയുവാൻ മാർഗ്ഗങ്ങൾ ഇല്ല എന്നാണ് ഇവരുടെ അഭിപ്രായം.
പക്ഷേ ഇവരെ പുനരധിവസിപ്പിക്കാൻ നിലവിൽ ഫണ്ടില്ല എന്നുള്ള മറുപടി പ്രദേശവാസികളെ ചൊടിപ്പിച്ചിരിക്കുകയാണ്. അധികാരികൾ മറ്റുള്ള ആളുകൾക്ക് നൽകുന്ന പരിഗണന തങ്ങൾക്ക് നൽകുന്നില്ല എന്നും തങ്ങൾളുടെയും കോളനിയുടെ മണ്ണിടിയുന്ന അവസ്ഥയിലും പരിഹാരം കാണണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു. തിങ്കളാഴ്ചയിലെ പ്രക്ഷോഭത്തിന് ശേഷം വെറും ദിവസങ്ങളിലും ഇവർ കൂടുതൽ പ്രക്ഷോഭവും പ്രതിഷേധവും സംഘടിപ്പിക്കും.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്