മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിന്റെ അതിവിശ്വസ്തന്റെ മകൾ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു. യുക്രെയിൻ യുദ്ധത്തിന്റെ സൂത്രധാരനായ പത്രാധിപരുടെ മകളാണ് മുസോളിയിലൂടെ കാർ ഓടിച്ചു പോകവേ ബോംബ് പൊട്ടി ദാരുണമായി കൊല്ലപ്പെട്ടത്. റസ്പുടിൻ എന്ന അറിയപ്പെടുന്ന പുട്ടിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനെ ഉന്നം വച്ച ബോംബ് കൊണ്ടത് മകൾക്ക് എന്നാണ് റിപ്പോർട്ട്. ഇതോടെ യുക്രെയിൻ യുദ്ധത്തിനും പുതിയ തലം വരുമെന്നാണ് റിപ്പോർട്ട്.

ഡാരി ഡുഗിൻ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മോസ്‌കോയുടെ അതിർത്തിയിലായിരുന്നു ബോംബാക്രമണം. പുടിന്റെ വിശ്വസ്തനായ അലക്‌സാണ്ടർ യാത്ര ചെയ്യേണ്ട കാറായിരുന്നു ഇത്. എന്നാൽ അലക്‌സാണ്ടർ മറ്റൊരു കാറിലാണ് സഞ്ചരിച്ചത്. അലക്‌സാണ്ടർ ഉണ്ടെന്ന് തെറ്റിധാരണയിലായിരുന്നു ഈ കാറിനെ ബോംബ് വച്ച് തകർത്തത്. കാർ അക്ഷരാർത്ഥത്തിൽ തകർന്നു. പുടിനെ പിന്തുണയ്ക്കുന്ന ചാനലിന്റെ മുൻ ചീഫ് എഡിറ്ററാണ് അലക്‌സാണ്ടർ. പുടിന്റെ അതിവിശ്വസ്തനായ അലക്‌സാണ്ടറുടെ ഉപദേശമാണ് യുക്രെയിൻ ആക്രമണമായതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഞായറാഴ്ച രാത്രിയാണ് അലക്‌സാണ്ടറിന്റെ മകളെ ബോംബാക്രമണത്തിൽ കൊന്നത്. യുക്രെയിനിലെ തീവ്രവാദികളാണ് അക്രമണത്തിന് പിന്നിലെന്ന് റഷ്യ ആരോപിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ യുക്രെയിനിലെ റഷ്യൻ തിരിച്ചടി എന്താകുമെന്ന ചർച്ച സജീവമാണ്.

'അലക്സാണ്ടർ ഡുഗിനെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ച യുക്രെയിൻ ഭരണകൂടത്തിന്റെ ഭീകരർ അദ്ദേഹത്തിന്റെ മകളെ കൊന്നു... ഒരു കാറിൽ. ഡാരിയയുടെ അനുഗ്രഹീതമായ ഓർമ്മ, അവൾ ഒരു യഥാർത്ഥ റഷ്യൻ പെൺകുട്ടിയാണ്!-ഇതാണ് റഷ്യയുടെ പ്രതികരണം. 2014ൽ ക്രിമിയ പിടിച്ചടക്കിയതിനെ ന്യായീകരിക്കാൻ പുടിൻ സ്വീകരിച്ച നോവോറോസിയ (ന്യൂ റഷ്യ) എന്ന പദത്തിന് പുതുജീവൻ നൽകിയത് അലക്‌സാണ്ടർ ആണ്.

1997-ലെ തന്റെ ഫൗണ്ടേഷൻസ് ഓഫ് ജിയോപൊളിറ്റിക്‌സ് എന്ന പുസ്തകത്തിൽ 'ഡബ്ലിൻ മുതൽ വ്‌ലാഡിസ്വോസ്റ്റോക്ക് വരെ' റഷ്യൻ ഭരണത്തിന് വേണ്ടി വാദിക്കുന്ന ഡുഗിൻ ഒരു വിപുലീകരണ റഷ്യയെ പണ്ടേ സ്വപ്നം കണ്ടു. യുക്രെയ്നിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാതിരിക്കുന്നത് 'എല്ലാ യുറേഷ്യയ്ക്കും വലിയ അപകടമാണ്' എന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞു. ഡൊണാൾഡ് ട്രംപും ഹിലരി ക്ലിന്റനും തമ്മിലുള്ള 2016 ലെ തിരഞ്ഞെടുപ്പിൽ ഇടപെട്ടെന്ന് സംശയിക്കുന്ന യെവ്‌ജെനി പ്രിഗോഷിന്റെ ഉടമസ്ഥതയിലുള്ളതാണ്.

ക്രിമിയയിലെ റഷ്യയുടെ നാവികസേനാ ആസ്ഥാനത്ത് ഒരു കാമികേസ് ഡ്രോൺ ആക്രമണം നടത്തുകയും ശനിയാഴ്ച ഒരു വലിയ സ്‌ഫോടനത്തിന് കാരണമാവുകയും ചെയ്തതിന് ശേഷമാണ് അലക്‌സാണ്ടർ ഡുഗിന്റെ വധശ്രമത്തെക്കുറിച്ചുള്ള വാർത്ത വരുന്നത്. ഇതിനെ ഗൗരവത്തോടെ തന്നെ റഷ്യ എടുക്കുന്നുണ്ട്. റഷ്യയെ വെല്ലുവിളിക്കുകയാണ് യുക്രെയിൻ എന്ന തോന്നൽ ശക്തമാണ്. അതുകൊണ്ടു തന്നെ യുക്രെയിനിൽ യുദ്ധം കടുപ്പിക്കാൻ സാധ്യത ഏറെയാണ്.