- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൺലൈൻ ടെസ്റ്റ് അവസാനിപ്പിച്ചു; ലേണേഴ്‌സ് ലൈസൻസ് ടെസ്റ്റുകൾ തിങ്കളാഴ്ച മുതൽ ഓഫീസുകളിൽ
തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പ് നടത്തുന്ന ലേണേഴ്‌സ് ലൈസൻസ് ടെസ്റ്റുകൾ തിങ്കളാഴ്ചമുതൽ ബന്ധപ്പെട്ട ഓഫീസുകളിൽ നടക്കും. കോവിഡ് പശ്ചാത്തലത്തിൽ നടത്തിയിരുന്ന ഓൺലൈൻ ടെസ്റ്റ് അവസാനിപ്പിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ അപേക്ഷകർ ഓഫീസിൽ ഹാജരാകാതെ ഓൺലൈനായി ലേണേഴ്‌സ് പരീക്ഷ എഴുതുന്നതിനുള്ള ക്രമീകരണം വകുപ്പ് ഒരുക്കിയിരുന്നു. ഈ ക്രമീകരണം ദുരുപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അവസാനിപ്പിച്ചത്.
22 മുതൽ ടെസ്റ്റ് ഡേറ്റ് ബുക്കുചെയ്തിരിക്കുന്ന അപേക്ഷകർ അതത്ദിവസമോ അല്ലെങ്കിൽ എസ്.എം.എസായി മെസേജ് ലഭിക്കുന്ന തീയതിയിലോ ബുക്കുചെയ്ത ഓഫീസുകളിൽ പരീക്ഷയ്ക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ജെ.ആർ.ടി.ഒ., ആർ.ടി.ഒ.മാരുമായി ബന്ധപ്പെടണം.
അെക്രഡിറ്റഡ് ഡ്രൈവിങ് പരിശീലനകേന്ദ്രം: സംരംഭകയോഗം 25-ന്
കേരളത്തിൽ അക്രെഡിറ്റഡ് ഡ്രൈവിങ് പരിശീലനകേന്ദ്രങ്ങളും ഓട്ടോമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകളും സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് 25-ന് രാവിലെ 11-ന് തിരുവനന്തപുരം വഴുതയ്ക്കാട് ട്രാൻസ് ടവേഴ്സിലുള്ള ട്രാൻസ്പോർട്ട് കമ്മിഷണറേറ്റിൽ സംരംഭകയോഗം നടത്തുമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ അറിയിച്ചു. താത്പര്യമുള്ള നിക്ഷേപകർക്ക് പങ്കെടുക്കാം.