- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'നിങ്ങളുടെ റെയ്ഡുകളെല്ലാം പരാജയപ്പെട്ടു; ഒന്നും കിട്ടിയില്ല; ഇപ്പോൾ ലുക്കൗട്ട് സർക്കുലർ; ഞാൻ ഡൽഹിയിലുണ്ട്; ഇതെന്തൊരു ഗിമ്മിക്കാണ് മോദിജി'; പ്രതികരിച്ച് സിസോദിയ
ന്യൂഡൽഹി: അഴിമതിക്കേസിൽ സിബിഐ ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കിയതിന് പിന്നാലെ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചാണ് സിസോദിയയുടെ ട്വീറ്റ്.
''നിങ്ങളുടെ റെയ്ഡുകളെല്ലാം പരാജയപ്പെട്ടു, ഒന്നും കിട്ടിയില്ല. ഇപ്പോൾ നിങ്ങൾ മനീഷ് സിസോദിയയെ കാണാനില്ലെന്നും പറഞ്ഞ് ലുക്കൗട്ട് സർക്കുലർ ഇറക്കുന്നു. ഇതെന്തൊരു ഗിമ്മിക്കാണ് മോദിജി? ഞാൻ ഡൽഹിയിൽ സ്വതന്ത്രനായി സഞ്ചരിക്കുന്നുണ്ട്. നിങ്ങൾക്കെന്നെ കണ്ടെത്താനായില്ലേ?'' മനീഷ് സിസോദിയ ട്വീറ്റിൽ ചോദിച്ചു.
आपकी सारी रेड फैल हो गयी, कुछ नहीं मिला, एक पैसे की हेरा फेरी नहीं मिली, अब आपने लुक आउट नोटिस जारी किया है कि मनीष सिसोदिया मिल नहीं रहा। ये क्या नौटंकी है मोदी जी?
- Manish Sisodia (@msisodia) August 21, 2022
मैं खुलेआम दिल्ली में घूम रहा हूँ, बताइए कहाँ आना है? आपको मैं मिल नहीं रहा?
സിസോദിയയുടെ വീട്ടിൽ 14 മണിക്കൂർ നീണ്ട പരിശോധനകൾക്കു ശേഷമാണ് സിബിഐ എഫ്‌ഐആർ എടുത്തത്. സിബിഐ പരിശോധനയെച്ചൊല്ലി ആം ആദ്മി പാർട്ടി ബിജെപി വാക്‌പോരും രൂക്ഷമായി തുടരുകയാണ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ ഉന്നമിട്ടാണ് കേന്ദ്രനീക്കമെന്ന് എഎപി ആരോപിച്ചു. വരും ദിവസങ്ങളിൽ താൻ അറസ്റ്റിലായേക്കാമെന്നു മനീഷ് സിസോദിയ പ്രതികരിച്ചിരുന്നു.
'മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ബിജെപിക്കു ഭയമാണ്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആരെന്ന ചോദ്യത്തിനുള്ള ഉത്തരമാണു കേജ്‌രിവാൾ. സംസ്ഥാന സർക്കാരുകളെ താഴെയിറക്കുകയാണു മോദിയുടെ സ്വപ്നം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ പോലുള്ള ഏജൻസികളെ ആം ആദ്മി സർക്കാരിനു ഭയമില്ല.
രാജ്യത്തിനു വേണ്ടി ജയിലിൽ പോകാനും ഞങ്ങൾ ഒരുക്കമാണ്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ ലോകശ്രദ്ധ നേടിയ പ്രവർത്തനങ്ങൾ കാഴ്ചവച്ചതിനാണു വകുപ്പു മന്ത്രിമാരെ കേന്ദ്രം ഉന്നമിട്ടത്. രാജ്യത്തെ ഏറ്റവും മികച്ച മദ്യ നയമാണു ഡൽഹിയിലേത്. സുതാര്യമായാണ് അതു നടപ്പാക്കിയത്' സിസോദിയ പറഞ്ഞു.