- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ചരിത്ര കോൺഗ്രസിനെത്തിയ തന്നെ കായികമായി നേരിടാൻ ശ്രമമുണ്ടായി; അക്രമത്തിന് ഒത്താശ ചെയ്തു; രാജ്ഭവൻ ആവശ്യപ്പെട്ടിട്ടും പൊലീസിൽ റിപ്പോർട്ട് ചെയ്യാൻ തയ്യാറായില്ല; കണ്ണൂർ വിസി ക്രിമിനൽ; പ്രവർത്തിക്കുന്നത് സിപിഎം കേഡറായി'; രൂക്ഷമായ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; ഗവർണർക്ക് പക്വതയില്ലെന്ന് സിപിഎം
ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയുടെ വൈസ് ചാൻസലർക്കെതിരെ രൂക്ഷ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൈസ് ചാൻസലർ പ്രവർത്തിക്കുന്നത് എല്ലാ പരിധികളും ലംഘിച്ചാണെന്ന് ഗവർണർ കുറ്റപ്പെടുത്തി.
വിസി ക്രിമിനലെന്നും സിപിഎമ്മിന്റെ പാർട്ടി കേഡർ ആയാണ് വിസി പ്രവർത്തിക്കുന്നതെന്നും ഗവർണർ ആരോപിച്ചു. ആ സ്ഥാനത്ത് ഇരുന്ന് യൂണിവേഴ്സിറ്റിയെ നശിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. വിസിക്കെതിരെ നിയമപ്രകാരമായി നടപടികൾ ആരംഭിച്ചതായി ഗവർണർ പറഞ്ഞു.
മുൻപ് ചരിത്രകോൺഗ്രസിലുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് വിസി സ്വീകരിച്ച നടപടികൾ തീർത്തും നിയമവിരുദ്ധമാണ്. അന്ന് ഗവർണർക്ക് നേരെ കൈയേറ്റമുണ്ടായി. ഡൽഹിയിലാണ് ഗൂഢാലോചന നടന്നത്. കായികമായി നേരിടാൻ വിസി എല്ലാ ഒത്താശയും ചെയ്തുവെന്നും ഗവർണർ ആരോപിച്ചു.
രാഷ്ട്രീയ ലക്ഷ്യത്തോടെ ധാരാളം നിയമവിരുദ്ധ പ്രവർത്തനങ്ങൾ വിസി നടത്തി. മാന്യതയുടെ അതിർവരമ്പുകൾ കണ്ണൂർ വി സി ലംഘിച്ചുവെന്നും പരസ്യമായി വിമർശിക്കാൻ നിർബന്ധിതമായതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തന്റെ നടപടികൾ നിയമാനുസൃതമായിരിക്കുമെന്നും വിസിക്കെതിരെ നടപടിയെടുക്കാൻ തനിക്ക് അധികാരമുണ്ടെന്നും ഗവർണ കൂട്ടിച്ചേർത്തു.
രാജ്യത്ത് മുഖ്യമന്ത്രിക്കോ പ്രധാനമന്ത്രിക്ക് നേരെയോ കൈയേറ്റമുണ്ടാകാം. എന്നാൽ രാഷ്ട്രപതിക്കോ, ഗവർണർക്കോ നേരെ കൈയേറ്റമുണ്ടായാൽ അത് ഗുരുതരമായ കുറ്റമാണ്. അങ്ങനെ ഒരു സംഭവമുണ്ടായിട്ട് അത് റിപ്പോർട്ട് ചെയ്യാൻ പോലും വിസി തയ്യാറായില്ല.
തന്നെ ആ പരിപാടിക്ക് ക്ഷണിച്ചത് വിസിയായിരുന്നു. രാജ്ഭവൻ ആവശ്യപ്പെട്ടിട്ടുപോലും പൊലീസിൽ റിപ്പോർട്ട് ചെയ്യാൻ അദ്ദേഹം തയ്യാറായില്ലെന്നും ഗവർണർ പറഞ്ഞു
സർവകലാശാലയുടെ സുതാര്യത ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് താൻ നടത്തുന്നത്. തന്നെ ആർക്കും വേണമെങ്കിലും വിമർശിക്കാം, തന്റെ ഈഗോയെ തൃപ്തിപ്പെടുത്താനല്ല നടപടികളെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു
വിസിയുടെ നടപടികളെ തുടർന്ന് പരസ്യമായി വിമർശിക്കാൻ നിർബന്ധിതനായതാണ്. മാന്യതയുടെ അതിർവരുമ്പുകൾ കണ്ണൂർ വൈസ് ചാൻസലർ ലംഘിച്ചു. താൻ നിയപരമായാണ് പ്രവർത്തിക്കുന്നതെന്നും ഗവർണർ പറഞ്ഞു. പദവിയുടെ ധർമം നിർവഹിക്കും. സർക്കാരുമായി രാഷ്ട്രീയ പ്രശ്‌നമില്ലെന്നും ഗവർണർ പറഞ്ഞു.
സർവ്വകലാശാലകളിലെ ചട്ട ലംഘനങ്ങളിൽ കടുത്ത നടപടിയിലേക്ക് നീങ്ങുകയാണ് ഗവർണ്ണർ. പ്രിയ വർഗീസിന്റെ വിവാദ നിയമനത്തിൽ കണ്ണൂർ വി സിക്കെതിരെ ഉടൻ നടപടിയിലേക്ക് നീങ്ങും. വിസിക്ക് ഷോ കോസ് നോട്ടീസ് ഉടൻ നല്കി നടപടിയിലേക്ക് പോകും എന്നാണ് വിവരം.
പ്രിയ വർഗീസിന്റെ നിയമനത്തിനുള്ള സ്റ്റേയ്‌ക്കെതിരെ സർവകലാശാലയുടെ നിയമ നടപടിയും രാജ് ഭവൻ നിരീക്ഷിക്കുന്നുണ്ട്. സ്റ്റേ നടപടിയിൽ ഗവർണർക്കെതിരെ വി സി അപ്പീൽ പോകുമെന്ന് നേരത്തെ അറിയിച്ചെങ്കിലും അപ്പീൽ നില നിൽക്കുമോ എന്ന സംശയം ഉയരുന്നുണ്ട്. നിയമനടപടി സ്വീകരിക്കാൻ സിൻഡികേറ്റ് വിസിയെ ചുമതലപ്പെടുത്തിയെങ്കിലും അപ്പീൽ പോകുന്നത് കൂടുതൽ ആലോചനയ്ക്ക് ശേഷം മതി എന്നാണ് നിയമോപദേശം.
മറുനാടന് മലയാളി ബ്യൂറോ