- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകായുക്ത ബില്ലിൽ സിപിഐ നിർദ്ദേശം പരസ്യമായി പറയാനില്ല; ഉഭയകക്ഷി ചർച്ചയിൽ അറിയിക്കുമെന്ന് കാനം
തിരുവനന്തപുരം: ലോകായുക്ത ബില്ലിൽ സിപിഐ നിർദ്ദേശം പരസ്യമായി പറയാനില്ലെന്നും ഉഭയകക്ഷി ചർച്ചയിൽ അറിയിക്കുമെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ബിൽ സഭയിൽ വരുമ്പോൾ എന്ത് ചെയ്യണമെന്ന് ചർച്ച ചെയ്തു തീരുമാനിക്കും.
സിപിഐക്ക് നിലവിലെ ബില്ലിൽ വിയോജിപ്പുണ്ടെന്നും അതു നേരത്തെ തന്നെ പറഞ്ഞതാണെന്നും കാനം പറഞ്ഞു. ബിൽ ബുധനാഴ്ച സഭയിൽ വന്നാലും അന്ന് തന്നെ പാസാവില്ലെന്നും കാനം പറഞ്ഞു. ലോകായുക്ത ബില്ലിൽ സ്വീകരിക്കേണ്ട നിലപാട് ചർച്ച ചെയ്യാൻ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ചേരുന്നതിന് മുൻപാണ് കാനത്തിന്റെ പ്രതികരണം.
മറുനാടന് മലയാളി ബ്യൂറോ
Next Story