കാൺപുർ: കാറിൽ സ്ത്രീ സുഹൃത്തിനൊപ്പം യാത്ര ചെയ്യുന്നത് കണ്ടതിന് ബിജെപി നേതാവിനെ പൊതുവഴിയിൽ ചെരുപ്പൂരി തല്ലി ഭാര്യ. ഭുണ്ഡേൽഖണ്ഡ് പ്രദേശത്തെ സെക്രട്ടറി കൂടിയായി ബിജെപി നേതാവ് മൊഹിത് സൊൻകറിനാണ് മർദ്ദനമേറ്റത്.

പൊതുവഴിയിൽ വച്ച് ചെരുപ്പ് കൊണ്ട് ബിജെപി നേതാവിന് ഭാര്യയും അമ്മയും അടക്കമുള്ളവർ മർദ്ദിക്കുകയായിരുന്നുവെന്ന് ന്യൂസ് ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

ബിജെപി നേതാവിന്റെ സ്ത്രീ സുഹൃത്തിനെ അവരുടെ ഭർത്താവും മൊഹിതിന്റെ ഭാര്യയും തല്ലിയെന്നും റിപ്പോർട്ടിൽ പറയുന്നു. മൊഹിതിനെ ഭാര്യ തല്ലുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജൂഹി പൊലീസ് ഉടൻ തന്നെ സ്ഥലത്ത് എത്തി.

ഇരു വിഭാഗങ്ങളെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോവുകയും ചെയ്തു. മൊഹിത് ശങ്കറിന്റെ ഭാര്യ മോണി ശങ്കറും സ്ത്രീ സുഹൃത്തിന്റെ ഭർത്താവും ജൂഹി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തിയ ശേഷം കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ബാബുപുർവ എസിപി അലോക് സിങ് പറഞ്ഞു.