തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി ഇടതുമുന്നണി. ഗവർണർ പദവിയും രാജ്ഭവനും ദുരുപയോഗം ചെയ്യരുത്. ഗവർണറുടെ നടപടി പ്രതിഷേധാർഹമെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു.

ഗവർണർ പദവിക്ക് ചേരാത്ത വിധം പ്രവർത്തിക്കുന്നു. രാജ്ഭവനെ അദ്ദേഹം സംഘപരിവാർ ഗൂഢാലോചനാ കേന്ദ്രമാക്കി മാറ്റി. ഗവർണർ നിലവാരം കുറഞ്ഞ പ്രയോഗങ്ങൾ നടത്തുന്നു എന്നും ഇ പി ജയരാജൻ പറഞ്ഞു.

കണ്ണൂർ വി സിക്ക് പിന്തുണ നൽകും. ഉന്നതമായ അക്കാദമിക പാരമ്പര്യമുള്ള അദ്ധ്യാപകനാണ് വി സി. ഗവർണർ ആർഎസ്എസ് സേവകനെ പോലെ തരം താഴുന്നു എന്നും ഇ പി ജയരാജൻ കുറ്റപ്പെടുത്തി.