- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഴിയെ നടന്നുപോകുമ്പോൾ ഒരാൾ നിങ്ങളെ കുത്താൻ വന്നാൽ എങ്ങനെ നേരിടും? ഭീകരാക്രമണം അടിക്കടി വർധിക്കുമ്പോൾ എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
ലണ്ടൻ: ഏതുനിമിഷവും ഭീകരാക്രമണം ഉണ്ടായേക്കാവുന്ന നിലയിലാണ് യൂറോപ്പിലെ പട്ടണങ്ങൾ. ഒറ്റയ്ക്ക് ആക്രമണം ആസൂത്രണം ചെയ്യുകയും അത് നടപ്പിലാക്കുകയും ചെയ്യുന്ന തരത്തിലേക്ക് ഭീകരർ പ്രവർത്തന രീതി മാറ്റിയിരിക്കുന്നു. ലണ്ടനിൽ അടുത്തിടെയുണ്ടായ ആക്രമമങ്ങൾ അതാണ് തെളിയിക്കുന്നത്. തിരക്കേറിയ നഗരവീഥിയിൽ നിരപരാധിളായ മനുഷ്യരെ കുത്തിവീഴ്‌ത്തിയും വാഹന ഇടിപ്പിച്ചും ഭീകരർ താണ്ഡവമാടുമ്പോൾ ഇതിൽനിന്ന് എങ്ങനെയാണ് രക്ഷപ്പെടേണ്ടത്? വഴിയെ നടന്നുപോകുമ്പോൾ ഒരാൾ നിങ്ങൾക്കുനേരെ കത്തിയുമായി വന്നാൽ എന്തുചെയ്യണം? ഇത്തരം കത്തിയാക്രമണങ്ങളെ നേരിടേണ്ടത് എങ്ങനെയെന്ന് പറഞ്ഞുതരികയാണ് വൈറ്റ്ഹൗസിൽ സുരക്ഷാവിഭാഗത്തിൽ ജോലി ചെയ്തിരുന്ന മാർട്ടിൻ ബ്രൗണും മറ്റൊരു സുരക്ഷാ വിദഗ്ധനായ മാറ്റ് ഫിഡ്‌സും. കത്തിയുപയോഗിച്ചുള്ള ആക്രമണങ്ങളിൽനിന്ന് എങ്ങനെ ഒഴിഞ്ഞുമാറണമെന്ന് അവർ ഉദാഹരണസഹിതം വിശദീകരിക്കുന്ന വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. വീഡിയോയിൽ ഫിഡ്‌സാണ് കത്തിയുമായി ആക്രമിക്കാനെത്തുന്നത്. ബ്രൗൺ അതിൽനിന്ന് ഒഴിഞ്ഞുമാറേണ്ട വിധവും പരിശീലിപ്പിക്കുന്നു. അ
ലണ്ടൻ: ഏതുനിമിഷവും ഭീകരാക്രമണം ഉണ്ടായേക്കാവുന്ന നിലയിലാണ് യൂറോപ്പിലെ പട്ടണങ്ങൾ. ഒറ്റയ്ക്ക് ആക്രമണം ആസൂത്രണം ചെയ്യുകയും അത് നടപ്പിലാക്കുകയും ചെയ്യുന്ന തരത്തിലേക്ക് ഭീകരർ പ്രവർത്തന രീതി മാറ്റിയിരിക്കുന്നു. ലണ്ടനിൽ അടുത്തിടെയുണ്ടായ ആക്രമമങ്ങൾ അതാണ് തെളിയിക്കുന്നത്. തിരക്കേറിയ നഗരവീഥിയിൽ നിരപരാധിളായ മനുഷ്യരെ കുത്തിവീഴ്‌ത്തിയും വാഹന ഇടിപ്പിച്ചും ഭീകരർ താണ്ഡവമാടുമ്പോൾ ഇതിൽനിന്ന് എങ്ങനെയാണ് രക്ഷപ്പെടേണ്ടത്? വഴിയെ നടന്നുപോകുമ്പോൾ ഒരാൾ നിങ്ങൾക്കുനേരെ കത്തിയുമായി വന്നാൽ എന്തുചെയ്യണം?
ഇത്തരം കത്തിയാക്രമണങ്ങളെ നേരിടേണ്ടത് എങ്ങനെയെന്ന് പറഞ്ഞുതരികയാണ് വൈറ്റ്ഹൗസിൽ സുരക്ഷാവിഭാഗത്തിൽ ജോലി ചെയ്തിരുന്ന മാർട്ടിൻ ബ്രൗണും മറ്റൊരു സുരക്ഷാ വിദഗ്ധനായ മാറ്റ് ഫിഡ്‌സും. കത്തിയുപയോഗിച്ചുള്ള ആക്രമണങ്ങളിൽനിന്ന് എങ്ങനെ ഒഴിഞ്ഞുമാറണമെന്ന് അവർ ഉദാഹരണസഹിതം വിശദീകരിക്കുന്ന വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. വീഡിയോയിൽ ഫിഡ്‌സാണ് കത്തിയുമായി ആക്രമിക്കാനെത്തുന്നത്. ബ്രൗൺ അതിൽനിന്ന് ഒഴിഞ്ഞുമാറേണ്ട വിധവും പരിശീലിപ്പിക്കുന്നു.
അടിക്കടി ആക്രമണങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ ഈ വീഡിയോക്ക് പ്രസക്തിയേറെയാണ്. കഴിഞ്ഞമാസം വ്യത്യസ്ത സംഭവങ്ങളിലായി 30 പേരാണ് ബ്രിട്ടനിൽ കൊല്ലപ്പെട്ടത്. മെയ് 22-ന് യു.എസ്. പോപ്പ് ഗായിക അരിയാന ഗ്രൻഡെയുടെ സംഗീതപരിപാടിക്കിടെയുണ്ടായ ബോംബ് സ്‌ഫോടനത്തിൽ 22 പേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ടാഴ്ചയ്ക്കുശേഷം ലണ്ടൻ ബ്രിഡ്ജിലും ബോറോ മാർക്കറ്റിലുമുണ്ടായ ആക്രമണങ്ങളിൽ എട്ടുപേരും മരിച്ചു.
അസ്വാഭാവികമെന്ന് തോന്നിപ്പിക്കുന്ന സാഹചര്യം ഉടലെടുത്താൽ ആ സ്ഥലത്തുനിന്ന് പോവുകയെന്നതാണ് പ്രാഥമികമായി ചെയ്യേണ്ടതെന്ന് ബ്രൗൺ പറയുന്നു. അത്തരമൊരു സാഹചര്യത്തിൽ അകപ്പെട്ടാൽ കൈയിലുള്ള എന്തുവസ്തുകൊണ്ടും അക്രമിയെ പ്രതിരോധിക്കാൻ ശ്രമിക്കണം. സ്വയം മുറിപ്പെടുംമുമ്പ് അക്രമിയെ വേദനിപ്പിച്ച് രക്ഷപ്പെടുകയാണ് വേണ്ടതെന്നും ബ്രൗൺ പറയുന്നു. സ്വയരക്ഷയ്ക്കുവേണ്ടി ചെയ്യുന്ന ഇത്തരം പ്രതിരോധ ശ്രമങ്ങൾക്ക് നിയമത്തിന്റെ പിന്തുണയും ലഭിക്കും.
28 വർഷമായി ഒട്ടേറെ സെലിബ്രിറ്റികളുടെ സുരക്ഷയ്ക്കുവേണ്ടി പ്രവർത്തിച്ചിട്ടുള്ളയാളാണ് ബ്രൗൺ. പോപ് ഗായകൻ മൈക്കൽ ജാക്‌സണിന്റെ ബോഡി ഗാർഡായി പ്രവർത്തിച്ചിട്ടുള്ളയാളാണ് ഫിഡ്‌സ്. അടുത്തിടെ പാരീസിൽവെച്ച് മോഷ്ടാക്കളുടെ പിടിയിൽപ്പെട്ട കിം കർദാഷിയാനെതിന് സുരക്ഷാ ഉപദേശങ്ങൾ നൽകിയതും ഇദ്ദേഹമാണ്.
അക്രമികളിൽ കൂടുതൽ പേരും വലതുകൈ ഉപയോഗിക്കുന്നവരാണെന്ന് ഇതിനകം നടന്ന ആക്രമണങ്ങളിൽനിന്ന് വ്യക്തമായിട്ടുണ്ട്. കൊല്ലെപ്പെട്ട ഭൂരിഭാഗം പേരുടെയും ശരീരത്തിൽ ഇടതുഭാഗത്തായാണ് മുറിവുണ്ടായിട്ടുള്ളത്. ഒഴിഞ്ഞുമാറുമ്പോൾ ശരീരത്തിന്റെ പ്രധാന അവയവങ്ങൾക്ക് പരിക്കേൽക്കാത്തതരത്തിൽ വേണം അതുചെയ്യാനെന്ന് ഇവർ പറയുന്നു.