- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അൽത്താരയിൽ കാത്ത് നിന്ന വരനെ അത്ഭുതപ്പെടുത്താൻ വധു വിവാഹവസ്ത്രം അണിഞ്ഞ് ഹെലികോപ്റ്ററിൽ കയറി; വിവാഹ സ്ഥലത്ത് എത്തും മുമ്പ് അപകടത്തിൽ വധുവും സഹോദരനും ഉൾപ്പെടെ നാലു യാത്രക്കാരും കൊല്ലപ്പെട്ടു; വീഡിയോ പുറത്ത്
വിവാഹ യാത്ര മരണയാത്രയായിത്തീർന്ന ഹതഭാഗ്യയായ ബ്രസീലിയൻ വധുവാണ് റോസ്മെറെ ഡു നാസ്‌കിമെന്റോ. അൽത്താരയിൽ കാത്ത് നിന്ന തന്റെ വരനും 32കാരനുമമായ ഉഡെർലെ ഡാമാസ്‌കിനോയെ അത്ഭുതപ്പെടുത്താൻ വധു വിവഹവസ്ത്രം അണിഞ്ഞ് ഹെലികോപ്റ്ററിൽ കയറുകയായിരുന്നു. എന്നാൽ വിവാഹ സ്ഥലത്ത് എത്തും മുമ്പ് അപകടത്തിൽ വധുവും സഹോദരനും ഉൾപ്പെടെ നാലു യാത്രക്കാരും കൊല്ലപ്പെടുകയായിരുന്നു. കഴിഞ്ഞ ഡിസംബറിൽ നടന്ന സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. മനസാക്ഷിയുള്ള ആരെയും ഞെട്ടിപ്പിക്കുന്ന ഹൃദയഭേദകമായ വീഡിയോ ആണിത്. ബ്രസീലിലെ സാവോപോളോകാരിയാണ് ഈ ഹതഭാഗ്യയായ വധു. പൈലറ്റും ആറ് മാസം ഗർഭിണിയുമായ ഫോട്ടോഗ്രാഫർ എന്നിവരായിരുന്നു ഹെല്കോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട മറ്റുള്ളവർ. തന്റെ വധു തന്നെ അത്ഭുതപ്പെടുത്താനായി ഹെലികോപ്റ്ററിലാണ് വരുന്നതെന്ന് വരന് അറിവുണ്ടായിരുന്നില്ല. അതിനാൽ അൾത്താരയിൽ കാത്ത് നിന്ന വരൻ വധുവിന് സംഭവിച്ച ദുരന്തവും ആദ്യം അറിഞ്ഞിരുന്നില്ല. ഈ അപകടത്തെ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഹെലികോപ്റ്റർ അപകടത്തിന്റെ ഫൂട്ടേജ് ഇപ്പ
വിവാഹ യാത്ര മരണയാത്രയായിത്തീർന്ന ഹതഭാഗ്യയായ ബ്രസീലിയൻ വധുവാണ് റോസ്മെറെ ഡു നാസ്‌കിമെന്റോ. അൽത്താരയിൽ കാത്ത് നിന്ന തന്റെ വരനും 32കാരനുമമായ ഉഡെർലെ ഡാമാസ്‌കിനോയെ അത്ഭുതപ്പെടുത്താൻ വധു വിവഹവസ്ത്രം അണിഞ്ഞ് ഹെലികോപ്റ്ററിൽ കയറുകയായിരുന്നു. എന്നാൽ വിവാഹ സ്ഥലത്ത് എത്തും മുമ്പ് അപകടത്തിൽ വധുവും സഹോദരനും ഉൾപ്പെടെ നാലു യാത്രക്കാരും കൊല്ലപ്പെടുകയായിരുന്നു. കഴിഞ്ഞ ഡിസംബറിൽ നടന്ന സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. മനസാക്ഷിയുള്ള ആരെയും ഞെട്ടിപ്പിക്കുന്ന ഹൃദയഭേദകമായ വീഡിയോ ആണിത്.
ബ്രസീലിലെ സാവോപോളോകാരിയാണ് ഈ ഹതഭാഗ്യയായ വധു. പൈലറ്റും ആറ് മാസം ഗർഭിണിയുമായ ഫോട്ടോഗ്രാഫർ എന്നിവരായിരുന്നു ഹെല്കോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട മറ്റുള്ളവർ. തന്റെ വധു തന്നെ അത്ഭുതപ്പെടുത്താനായി ഹെലികോപ്റ്ററിലാണ് വരുന്നതെന്ന് വരന് അറിവുണ്ടായിരുന്നില്ല. അതിനാൽ അൾത്താരയിൽ കാത്ത് നിന്ന വരൻ വധുവിന് സംഭവിച്ച ദുരന്തവും ആദ്യം അറിഞ്ഞിരുന്നില്ല. ഈ അപകടത്തെ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഹെലികോപ്റ്റർ അപകടത്തിന്റെ ഫൂട്ടേജ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
ജി1 ഒഫീഷ്യൽ എന്ന ന്യൂസ് ചാനലാണ് ഈ വീഡിയോ പുറത്ത് വിട്ടിരിക്കുന്നതെന്നാണ് എയറോനോട്ടിക്സ് റിസർവായ കൊളോണൽ ലുപൊലീ പറയുന്നത്. ഹെലികോപ്റ്റർ നിലത്തിറക്കുമ്പോൾ പൈറ്റ് പീറ്റേർസൻ പിൻഹെയ്റോയ്ക്ക് സംഭവിച്ച ഗുരുതരമായ പിഴവ് ഈ വീഡിയോയിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നുന്നുണ്ട്. ഹെലികോപ്റ്ററിന്റെ വിൻഡോയിലൂടെ പുറത്തേക്ക്നോക്കിയിരിക്കുന്ന വിവാഹവസ്ത്രം ധരിച്ച വധു അത്യധികമായ സന്തോഷത്തിലായിരുന്നുവെന്ന് വീഡിയോ വ്യക്തമാക്കുന്നു. എന്നാൽ അലാറം ഓഫാവുകയും ദൃശ്യങ്ങൾ അസ്വാഭാവികമായി കുലുങ്ങുന്നതുമാണ് വീഡിയോയിൽ തുടർന്ന് കാണുന്നത്.
തുടർന്ന് പുകയിലും പൊടിയിലും കാണാതാവുന്ന ഹെലികോപ്റ്ററിനുള്ളിൽ നിന്നും യാത്രക്കാർ ഭയചകിതരായി കരയുന്നതും കേൾക്കാം. ദൃശ്യങ്ങൾ പിന്നീട് കാണുന്നില്ലെങ്കിലും ഹെലികോപ്റ്റർ നിലത്തിടിച്ച് വീഴുന്നത് വരെയുള്ള ശബ്ദങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടിരുന്നു. അപകടത്തിന് എന്താണ്കാരണമെന്ന് സാവോ പോളോ പൊലീസും എയറോനോട്ടിക്സ് സ്പെഷ്യലിസ്റ്റുകളും അപകടത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം നടത്തിയിരുുന്നു. ഹെലികോപ്റ്റർ ഒരു മരത്തിനിടിച്ച് തകരുകയായിരുന്നുവെന്ന നിഗമനത്തിലാണ് അവരെത്തിയിരിക്കുന്നത്.
മഴയും മഞ്ഞും മേഘവും കാരണം മരം കാണാതെ ഹെലികോപ്റ്റർ അതിലിടിച്ചിരിക്കാമെന്നാണ് അവർ കണക്ക്കൂട്ടുന്നത്. സമയപരിധി കഴിഞ്ഞിട്ടും വധു എത്താത്തതിനെ തുടർന്നാണ് പലരും മടിച്ച് മടിച്ച് ആ ദുരന്തകഥ വരനോട് വെളിപ്പെടുത്തിയിരുന്നത്. അതിന്റെ ആഘാതത്തിൽ നിന്നും വരൻ ഇപ്പോഴും പൂർണമായും മുക്തനായിട്ടില്ല.