- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ സ്ത്രീയുടെ കണ്ണിൽപ്പെടാതെ പോയത് ഭാഗ്യം എന്ന് കരുതാം; മൂന്ന് കൊല്ലത്തിനിടയിൽ വ്യാജപരാതിയിൽ ബലാത്സംഗം ചെയ്തു എന്ന് പറഞ്ഞ് ഇവർ കുടുക്കിയത് 15 പേരെ
ഇത് ജെമ്മ ബീലെ എന്ന 25 വയസുള്ള യുവതിയാണ്. ഈ മിഡിൽ സെക്സുകാരിയുടെ കണ്ണിൽ പെടാതെ ഓടി രക്ഷപ്പെടുന്നതാണ് എന്തുകൊണ്ടും തടിക്ക് നല്ലതെന്നറിയുക. കാരണം മുന്നിൽ വന്ന് പെടുന്ന പുരുഷന്മാരെല്ലാം തന്റെ ബലാത്സംഗം ചെയ്തുവെന്ന് വ്യാജപരാതി നൽകി അവരെ ചൂഷണം ചെയ്യുകയാണ് ഈ യുവതിയുടെ ഹോബി... . ഇത്തരത്തിൽ ഇവർ മൂന്ന് കൊല്ലത്തിനിടെ കുടുക്കിയിരിക്കുന്നത് 15 പേരെയാണ്. അതിനാൽ ഇനിയും ഇവരുടെ കണ്ണിൽ പെടാതെ പോയത് ഭാഗ്യം എന്ന് കരുതുക....എന്നാൽ തികഞ്ഞ ലെസ്‌ബിയനായ ഈ യുവതി നാളിതുവരെയായി ഒരൊറ്റ പുരുഷനുമായും ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടില്ലെന്നും ഇതുവരെ പറഞ്ഞതെല്ലാം കളവായിരുന്നുവെന്നും വെളിപ്പെട്ടതിനെ തുടർന്ന് ഇന്നലെ സൗത്ത് വാർക്ക് ക്രൗൺ കോടതിയിൽ നടന്ന വിചാരണയിൽ ജെമ്മയെ തടവ് ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. മഹദ് കാസിം എന്നയാൾ തന്നെ ബലാത്സംഗം ചെയ്തുവെന്ന് ജെമ്മ പരാതിപ്പെട്ടതിനെ തുടർന്ന് അയാളെ രണ്ട് വർഷത്തേക്ക് കോടതി തടവിന് ശിക്ഷിച്ചിരുന്നു.തനിക്ക് ലിഫ്റ്റ് തന്ന കാസിം തന്നെ വീട്ടിൽ കൊണ്ടു പോയി ബലാത്സംഗം ചെയ്തുവെന്നായിരുന്നു ജ
ഇത് ജെമ്മ ബീലെ എന്ന 25 വയസുള്ള യുവതിയാണ്. ഈ മിഡിൽ സെക്സുകാരിയുടെ കണ്ണിൽ പെടാതെ ഓടി രക്ഷപ്പെടുന്നതാണ് എന്തുകൊണ്ടും തടിക്ക് നല്ലതെന്നറിയുക. കാരണം മുന്നിൽ വന്ന് പെടുന്ന പുരുഷന്മാരെല്ലാം തന്റെ ബലാത്സംഗം ചെയ്തുവെന്ന് വ്യാജപരാതി നൽകി അവരെ ചൂഷണം ചെയ്യുകയാണ് ഈ യുവതിയുടെ ഹോബി... . ഇത്തരത്തിൽ ഇവർ മൂന്ന് കൊല്ലത്തിനിടെ കുടുക്കിയിരിക്കുന്നത് 15 പേരെയാണ്. അതിനാൽ ഇനിയും ഇവരുടെ കണ്ണിൽ പെടാതെ പോയത് ഭാഗ്യം എന്ന് കരുതുക....എന്നാൽ തികഞ്ഞ ലെസ്‌ബിയനായ ഈ യുവതി നാളിതുവരെയായി ഒരൊറ്റ പുരുഷനുമായും ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടില്ലെന്നും ഇതുവരെ പറഞ്ഞതെല്ലാം കളവായിരുന്നുവെന്നും വെളിപ്പെട്ടതിനെ തുടർന്ന് ഇന്നലെ സൗത്ത് വാർക്ക് ക്രൗൺ കോടതിയിൽ നടന്ന വിചാരണയിൽ ജെമ്മയെ തടവ് ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.
മഹദ് കാസിം എന്നയാൾ തന്നെ ബലാത്സംഗം ചെയ്തുവെന്ന് ജെമ്മ പരാതിപ്പെട്ടതിനെ തുടർന്ന് അയാളെ രണ്ട് വർഷത്തേക്ക് കോടതി തടവിന് ശിക്ഷിച്ചിരുന്നു.തനിക്ക് ലിഫ്റ്റ് തന്ന കാസിം തന്നെ വീട്ടിൽ കൊണ്ടു പോയി ബലാത്സംഗം ചെയ്തുവെന്നായിരുന്നു ജെമ്മ പരാതിപ്പെട്ടിരുന്നത്. എന്നാൽ ആ കേസിൽ ജെമ്മ കാസിമിനെ മനഃപൂർവം കുടുക്കുകയായിരുന്നുവെന്ന് പിന്നീട് വ്യക്തമായിരുന്നു. ഇതിനെ തുടർന്ന് കാസിമിന് ജയിൽ ശിക്ഷ ലഭിച്ചതിന് പുറമെ ജെമ്മയ്ക്ക് 11,000 പൗണ്ട് നഷ്ടപരിഹാരം ലഭിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ മറ്റ് 14 പേരെ കൂടി ജെമ്മ വ്യാജ ബലാത്സംഗ കേസിൽ കുടുക്കി നഷ്ടപരിഹാരം തട്ടിയെടുത്തിരുന്നു.
താൻ പീഡനത്തിന് വിധേയയായെന്ന് അധികൃതരെ ബോധ്യപ്പെടുത്തുന്നതിനായി യുവതി സ്വയം ശരീരത്തിൽ മുറിവേൽപ്പിക്കുന്നത് പതിവായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. ഇക്കൂട്ടത്തിൽ പെട്ട ഒരാൾ തന്റെ ജീവിതം താറുമാറായതിനെ തുടർന്ന് രാജ്യം തന്നെ വിട്ട് പോകേണ്ടുന്ന ഗതികേടിലുമായിരുന്നു. ആറ് പുരുഷന്മാരും അഞ്ച് സ്ത്രീകളും അടങ്ങിയ സൗത്ത് വാർക്ക് ക്രൗൺ കോടതിയിലെ ജൂറിക്ക് മുന്നിൽ അഞ്ചാഴ്ചത്തെ വിചാരണക്ക് ജെമ്മയെ വിധേയയാക്കുകയും അവരുടെ കള്ളത്തരങ്ങൾ വെളിച്ചത്തുകൊണ്ടു വരികയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. ജെമ്മയുമായി ബന്ധപ്പെട്ട സൈക്യാട്രിക് റിപ്പോർട്ടുകൾ ജഡ്ജ് നിക്കോളാസ് ലോറെയ്നെ സ്മിത്ത് പരിശോധിച്ചിരുന്നു.
മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ച് പറ്റാൻ എന്തും ചെയ്യാൻ മടിക്കാത്ത പ്രകൃതമാണ് ജെമ്മയുടേതെന്നും വിചാരണക്കിടെ തെളിയുകയായിരുന്നു. 2010 നവംബർ 26നായിരുന്നു ജെമ്മ തന്റെ ആദ്യ വ്യാജ പീഡന പരാതി ഉയർത്തിയിരുന്നത്. കാസിമിനെയാണ് ഇതിലൂടെ അവർ കുടുക്കിയത്. തുടർന്ന് 2012 ജൂലൈയിൽ ഒരു പബിൽ വച്ച് അപരിചിതനായ നോം ഷാഹ്സാദ് തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു ജെമ്മ പരാതിപ്പെട്ടിരുന്നത്. ഇത് സത്യമെന്ന് തെളിയിക്കാനായി ജെമ്മ സ്വയം പരുക്കേൽപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് 2013ൽ മറ്റ് ആറ് പേർക്കെതിരെയും ഇത്തരത്തിൽ ജെമ്മ വ്യാജ ബലാത്സംഗപരാതികൾ ഉയർത്തിയിരുന്നു.
2013 സെപ്റ്റംബർ രണ്ടിനും നവംബർ 17നും താൻ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് ഇവർ പരാതിപ്പെട്ടിരുന്നു. നവംബർ 17ന് എട്ട് പേരടങ്ങിയ സംഘത്തിലെ നാല് പേരാണ് തന്നെ പീഡിപ്പിച്ചതെന്നായിരുന്നു ജെമ്മ സാക്ഷ്യപ്പെടുത്തിയിരുന്നത്. തുടർന്ന് ഇവർ നടത്തിയ പരാതികൾ വ്യാജമാണെന്ന സംശയം ശക്തമായതിനെ തുടർന്ന് 2014 ജൂണിലായിരുന്നു യുവതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം മാർച്ചിൽ കേസ് ചാർജ് ചെയ്യുകയുമുണ്ടായി.