കിം മെല്ലിബോവ്സ്‌കി എന്ന 22 കാരി ഇൻസ്റ്റാഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും പോസ്റ്റ് ചെയ്യുന്ന തന്റെ ഗ്ലാമറസായ ചിത്രങ്ങൾ കണ്ടാൽ അവർ ഒരു മോഡൽ അല്ലെന്ന് ആരും പറയില്ല.

എന്നാൽ ഇവർ യഥാർത്ഥത്തിൽ ഒരു ഇസ്രയേലി പട്ടാളക്കാരിയാണ്. കിം യൂണിഫോം ഇട്ട ഫോട്ടോയിട്ടാലും ഇവർക്ക് ആരാധകർ കുറവല്ലെന്നാണ് റിപ്പോർട്ട്. യന്ത്രത്തോക്ക് ധരിച്ച് പോലും ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് കിമ്മിന്റെ ഹോബിയാണ്. ഇത്തരത്തിൽ ഈ ഇസ്രയേലി പട്ടാളക്കാരി ഇൻസ്റ്റാഗ്രാം ഹിറ്റാക്കുകയാണ്. വളരെ സുതാര്യമായ ബിക്കിനി ധരിച്ച കിമ്മിന്റെ ഫോട്ടോകൾ പതിവായി വൈറലാകാറുമുണ്ട്.

കൂട്ടുകാർക്കൊപ്പം രാത്രികളിൽ പുറത്ത് പോകുമ്പോഴുള്ള ആഘോഷപൂർണമായ ചിത്രങ്ങളും എന്തിനേറെ തന്റെ ബെഡ്റൂമിലെ തികച്ചും ഗ്ലാമറസായ ചിത്രങ്ങളും ഇവർ തന്റെ ആരാധകർക്കായി പങ്ക് വയ്ക്കാറുണ്ട്. 20,000ത്തിൽ അധികം പേരാണ് ഇൻസ്റ്റാഗ്രാമിൽ കിമ്മിന്റെ ഫോളോവർമാരായിട്ടുള്ളത്. ഇതിന് പുറമെ ഇവരുടെ ഫോട്ടോകൾക്ക് നൂറ് കണക്കിന് ലൈക്കുകളും കമന്റുകളും ലഭിക്കാറുമുണ്ട്. മിലിട്ടറി യൂണിഫോമും സൺഗ്ലാസുമിട്ട് ചിരിക്കുന്ന ഫോട്ടോകളും വെടിവയ്പ് പരിശീലനത്തിൽ ഭാഗഭാക്കാകുന്ന ചിത്രങ്ങളും കിം ഷെയർ ചെയ്യാറുണ്ട്.

മിക്ക ജ്യൂയിഷ് ഇസ്രയേലികൾക്കും സൈനിക സേവനം നിർബന്ധമാണ്. ഇതനുസരിച്ച് ഇവിടുത്തെ പുരുഷന്മാർ ചുരുങ്ങിയത് രണ്ട് വർഷവും എട്ട് മാസവും സ്ത്രീകൾ രണ്ട് വർഷവും സൈനിക സേവനം നിർബന്ധമായും നിർവഹിച്ചിരിക്കണം. സൈന്യത്തിലെത്തുന്ന സ്ത്രീകൾ മിക്കവാറും നഴ്സുമാർ അല്ലെങ്കിൽ റേഡിയോ ഓപ്പറേറ്റർമാർ എന്നീ നിലകളിലായിരിക്കും പ്രവർത്തിക്കുക.

എന്നാൽ ഇത്തരം ക്രമീകരണങ്ങളിൽ പെട്ടെന്ന് മാറ്റങ്ങൾ വരുത്താറുമുണ്ട്. സൈന്യത്തിൽ 120,000 പട്ടാളക്കാർ നിർബന്ധിത സേവനത്തിന്റെ പേരിലെത്തിയിട്ടുണ്ട്. എന്നാൽ ആർമി ഇത് സംബന്ധിച്ച കൃത്യമായ കണക്കുകൾ പ്രദാനം ചെയ്യാത്തതിനാൽ ഇത് വെറും ഏകദേശ കണക്ക് കൂട്ടൽ മാത്രമാണ്.